പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്കിടെ ആയുധധാരിയെ പിടിക്കൂടി

കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തോട് അനുബന്ധിച്ചുള്ള തിരുക്കര്‍മ്മങ്ങള്‍ക്കിടെ ആയുധധാരിയെ പിടിക്കൂടി.അമേരിക്കയിലെ അബ്ബെവില്ലെയിലെ സെൻ്റ് മേരി മഗ്ദലന കത്തോലിക്കാ ദേവാലയത്തിലാണ് സംഭവം.

വിശുദ്ധ കുർബാനയ്‌ക്കിടെ സംശയാസ്പദമായ രീതിയിൽ ആയുധവുമായി എത്തിയ ഒരാൾ പള്ളിയുടെ പിൻവാതിലിനരികെ നില്‍ക്കുന്നത് കണ്ട ഇടവകാംഗങ്ങള്‍ പോലീസിനെ വേഗം വിവരമറിയിക്കുകയായിരിന്നു. ദേവാലയത്തില്‍ കൂടിയിരുന്നവര്‍ പരിഭ്രാന്തരാകുന്നത് തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഫാ. നിക്കോളാസ് ജി. ഡ്യൂപ്രെയുടെ ചെവിയിൽ ആരോ ഒരാള്‍ രഹസ്യമായി വിവരങ്ങള്‍ അറിയിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്നു എല്ലാവരോടും ഇരിക്കാൻ വൈദികന്‍ പറഞ്ഞു. പിന്നാലെ അദ്ദേഹം “നന്മ നിറഞ്ഞ മറിയമേ” എന്ന പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആരംഭിച്ചു. ആളുകൾ ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് പള്ളിയുടെ പിൻഭാഗത്തേക്ക് നോക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നാലേ തോക്കുകളുമേന്തി പോലീസ് അള്‍ത്താരയിലേക്ക് ഉള്‍പ്പെടെ പ്രവേശിച്ചിരുന്നു. അക്രമിയെ പിടികൂടിയെന്നും ഇയാൾ കസ്റ്റഡിയിലാണെന്നും എല്ലാവരും ശാന്തരായിരിക്കുവാനും സന്ദേശം ലഭിച്ചു. 60 കുട്ടികൾ തങ്ങളുടെ ആദ്യ കുർബാന സ്വീകരണം നടത്താനിരിക്കെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group