നീതി നിഷേധത്തിനെതിരേയുള്ള പ്രതികരിക്കേണ്ടത് ക്രൈസ്തവരുടെകടമ : മാർ തോമസ് തറയിൽ

കോട്ടയം :നീ​തി​നി​ഷേ​ധ​ത്തി​നും ​വിഭാ​ഗീയ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മെ​തി​രേ പ്ര​തി​ക​രി​ക്കേ​ണ്ട​ത് ക്രൈ​സ്ത​വ ധ​ർ​മ​മാ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തിയു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​ല്മാ​യ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​ന്തം വി​ശ്വാ​സ സ​മൂ​ഹ​ത്തോ​ട് വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ്ര​സം​ഗ​ങ്ങ​ൾ പോ​ലും തെ​റ്റാ​യ രീ​തി​യി​ൽ അ​ട​ർ​ത്തി മാ​റ്റി വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്നുവെന്നും, രാ​ഷ്‌ട്രീ​യ, മാ​ധ്യ​മ, ആ​ത്മീ​യ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ഒ​റ്റ​ക്കെ​ട്ടാ​യി ല​ഹ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മൂ​ഹി​ക വി​പ​ത്തി​നെ​തി​രേ പോ​രാ​ടേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു .

സ​മൂ​ഹ​ത്തി​ന് വി​ശ്വാ​സ​പ​ര​മാ​യ ബോ​ധ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നൊ​പ്പം ഭൗ​തി​ക ജീ​വി​ത​ത്തി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ സ​ഭ എ​ന്നും ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടെ​ന്നു ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​ക്ക​ൽ അഭിപ്രായപ്പെട്ടു ..
കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല റി​ട്ട. എ​ൻജിനിയ​ർ ചാ​ക്കോ​ച്ച​ൻ മ​ണ​ലേ​ൽ, അ​ഡ്വ. ജോ​സി കു​ര്യ​ൻ തുടങ്ങിയവർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group