സഭയാകുന്ന വലിയ രഹസ്യത്തിലേക്കാണ് ഓരോ സമർപ്പിതരും വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഉദ്ബോധിപ്പിച്ച് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘അർപ്പിതം 2024’ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ചർച്ച് പാരിഷ് ഹാളിൽ 17 ഏപ്രിൽ 2024ന് നടന്ന സംഗമത്തിൽ ആയിരത്തോളം വൈദികരും സന്യസ്തരും പങ്കെടുത്തു.
സഭയാകുന്ന വലിയ രഹസ്യത്തിലേക്കാണ് ഓരോ സമർപ്പിതരും വിളിക്കപ്പെട്ടിരിക്കുന്നതെന്നും സഭയുടെ തൂണും സത്യത്തിൻ്റെ കോട്ടയുമാണ് അവരെന്നും ആമുഖ പ്രഭാഷണത്തിൽ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.
സമർപ്പിത ജീവിതത്തിലെ വെല്ലുവിളികളെയും പരിഹാര മാർഗങ്ങളെയും കുറിച്ച് അദിലബാദ് രൂപതാ ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ വിശദീകരിച്ചു. സിനിമാ താരം സിജോയ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറൽ മോൺ. അബ്രഹാം വയലിൽ, ഫാ. തോമസ് ചിലമ്പിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. രൂപതാ ചാൻസലർ ഫാ. സുബിൻ കാവളക്കാട്ട്, ഫാ. കുര്യൻ പുരമഠത്തിൽ, ഫാ. ജിൽസൺ തയ്യിൽ എന്നിവർ നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group