ജീവന്റെ സംരക്ഷകരും പ്രചാരകരുമാകേണ്ടത് നാമോരോരുത്തരുമാണ് : മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ

ജീവന്റെ സംരക്ഷകരും പ്രചാരകരുമാകേണ്ടത് നാമോരോരുത്തരുമാണെന്നും ജീവൻ പരിപോഷിപ്പിക്കുന്നതിന് സഭാമക്കളായ നമുക്ക് ധാർമികമായ ഉത്തരവാദിത്വമുണ്ടെന്നും ഉദ്ബോധിപ്പിച്ച് കെസിബിസി പ്രസിഡന്‍റും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ.

കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി കാസർഗോഡ് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിച്ച ജീവ സംരക്ഷണ സന്ദേശയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു.

മലങ്കര കത്തോലിക്കാ സഭ കൂരിയ ബിഷപ്പ് ആൻ്റണി മാർ സിൽവാനോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യ വികാരി ജനറാൾ മോൺ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group