കൊച്ചി :ഗര്‍ഭസ്ഥശിശുവിനും ജീവിക്കാനുള്ള അവകാശമുണ്ടെന്നും നവജാതശിശുവില്നിന്നു ഗര്‍ഭസ്ഥശിശുവിനെ വേറിട്ടു കാണേണ്ടതില്ലെന്നും ഹൈക്കോടതി. 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ എറണാകുളം സ്വദേശിനിയായ അമ്മ നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍ ഇക്കാര്യം പറഞ്ഞത്.
ഗർഭസ്ഥശിശുവിന് വൈകല്യമുണ്ടെന്നു കണ്ടെത്തിയതിനാല്‍ അബോര്‍ഷനുവേണ്ടി ഹര്‍ജിക്കാരി ആശുപത്രി അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍, നിയമപ്രകാരം 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതിയില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ ഹര്‍ജിക്കാരിയുടെ ആവശ്യം നിഷേധിച്ചു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് നടപടി തുടങ്ങിയെങ്കിലും ഇതു വിജ്ഞാപനം ചെയ്തിട്ടില്ലെന്നു ഹൈക്കോടതി വിലയിരുത്തികൊണ്ട് ഗർഭസ്ഥശിശുവിന് ജീവിക്കാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group