അറബിക്കടലിൽ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി

അറബിക്കടലില്‍ ഭൂചലനം. തിങ്കളാഴ്ച രാത്രി 8.26-നാണ് ഭൂകമ്ബമാപിനിയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്.

മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മാലിദ്വീപിലെ ഏഴ് നഗരങ്ങളില്‍ നേരിയ കുലുക്കം അനുഭവപ്പെട്ടു.

അതേസമയം മാലദ്വീപില്‍ നിന്നും 216 കി.മി അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ പറയുന്നു.

മാലദ്വീപിലെ ഏഴ് നഗരങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. സുനാമിക്ക് സാധ്യതയുള്ള തലത്തിലുള്ള തീവ്രതയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്.

അതേസമയം, ദക്ഷിണ പസഫിക് ദ്വീപ് രാഷ്‌ട്രമായ ടോംഗയില്‍ ശക്തമായ ഭൂചലനം ഉണ്ടായി. സുനാമി മുന്നറിയിപ്പുകളോ നാശനഷ്ടങ്ങളെക്കുറിച്ചുള്ള അടിയന്തര റിപ്പോർട്ടുകളോ ഉണ്ടായിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m