വിശുദ്ധവാരത്തിൽ പതിവിലും കൂടുതൽ നിയന്ത്രണങ്ങൾ നേരിട്ട് ക്യൂബയിലെ ക്രൈസ്തവർ. ഹവാനയിലെ എൽ വെഡാഡോ ഏരിയയിലും ഈ മാസം ആദ്യം വലിയ പ്രതിഷേധങ്ങൾക്കു വേദിയായ ബയാമോ നഗരത്തിലും പ്രസിഡണ്ട് മിഗ്വൽ ഡിയാസ്-കാനലിന്റെ ഭരണകൂടം നേരത്തെ തന്നെ വിശുദ്ധവാര പ്രദക്ഷിണങ്ങൾ നടത്തുന്നത് നിരോധിച്ചിരുന്നു.
പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടുമെന്ന ഭരണകൂടത്തിന്റെ ഭയം മൂലം ഗ്രാൻമ പ്രവിശ്യയിലെ ബയാമോ-മൻസാനില്ലോ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പരിശുദ്ധ രക്ഷകന്റെ രൂപതയിലും കുരിശിന്റെ വഴി ഉൾപ്പെടെയുള്ള പ്രദക്ഷിണങ്ങൾ പൊതുനിരത്തിലേക്ക് ഇറങ്ങുന്നതിന് നിരോധനം ഏർപ്പെടുത്തി. പിന്നീട് ഈ നിരോധനം തലസ്ഥാനമായ ഹവാനയിലേക്കും നീട്ടിയതായി പേര് വെളിപ്പെടുത്താത്ത ഒരു കത്തോലിക്കാ വൈദികൻ അറിയിച്ചു.
ദുഃഖവെള്ളിയാഴ്ചയിൽ ഈശോയുടെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിനും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m