ഈസ്റ്റർദിന സ്ഫോടനം: കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്കായി ഒരുങ്ങി ശ്രീലങ്കൻ സഭ

ശ്രീലങ്കയിൽ 2019-ലെ ഈസ്റ്റർദിന ബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ട 273 പേരെയും രക്തസാക്ഷികളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ശ്രീലങ്കൻ കത്തോലിക്കാ സഭ ആരംഭിക്കും.ഭീകരാക്രമണത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് നടപടികൾ ആരംഭിക്കുന്നതെന്ന് കൊളംബോ ആർച്ച് ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് അറിയിച്ചു.

സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർ വിശ്വാസത്തിനു വേണ്ടി ജീവൻ ത്യജിക്കുകയായിരുന്നുവെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി. 2019 ഏപ്രിൽ 21-ന്, ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ മൂന്ന് ഹോട്ടലുകളിലും തിരുക്കർമ്മങ്ങൾ നടക്കുകയായിരുന്ന മൂന്ന് പള്ളികളിലുമാണ് സ്ഫോടനങ്ങളുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള നാഷണൽ തൗ ഹീദ് ജമാത്ത് എന്ന ഭീകരസംഘടനയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group