തടവറക്കുള്ളിൽ പ്രത്യാശയുടെ വെളിച്ചം പകർന്ന് ഈസ്റ്റർ ആഘോഷം

ആലപ്പുഴ: കെ . സി.ബി. സി ജയിൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ ജയിലിൽ സംഘടിപ്പിച്ച ഈസ്റ്റർ ദിനാഘോഷo ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുത്തോട്ടം ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ സന്ദേശമാണ് ഈസ്റ്റർ മാനവരാശിക്കു നല്കുന്നതെന്നും വീഴ്ചകൾ മനുഷ്യസഹജമാണെന്നും, വീഴ്ചകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോഴാണ് ക്രിസ്തു അനുഭവം ജീവിതത്തിൽ പ്രാവർത്തികമാകുന്നതെന്നും ബിഷപ്പ് പറഞ്ഞു.ജയിൽ മിനിസ്ട്രി കോർഡിനേറ്റർ ഉമ്മച്ചൻ ചക്കുപുരയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയിൽ സൂപ്രണ്ട്.കുമാർ.ഫാ. ജോസ് പുത്തൻചിറ, ഡോ.പ്രീതി എബ്രഹാം, ബാബു അത്തിപ്പൊഴി, സിസ്റ്റർ സോണിയ,ഫാ. ടോണി കുരിപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group