ശ്രീലങ്കയിൽ 2019-ലെ ഈസ്റ്റർ ദിന സ്ഫോടനത്തിൽ ഇരകളായ 171 പേരെ രക്തസാക്ഷികളായി അംഗീകരിക്കണമെന്ന് 50,000- ത്തിലധികം കത്തോലിക്ക വിശ്വാസികൾ ശ്രീലങ്കയിലെ കത്തോലിക്കാ സഭയോട് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട 171 പേർ കൊളംബോ നഗരത്തിലെ സെന്റ് സെബാസ്റ്റ്യൻ, സെൻ്റ് അൻ്റോണിയോ പള്ളികളിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കവേയാണ് ആക്രമണം നടന്നത്.
സ്ഫോടനം നടന്ന് അഞ്ച് വർഷത്തിന് ശേഷം, ഏപ്രിൽ 21-ന് 171 കത്തോലിക്കരുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് പ്രാദേശിക സഭ പ്രഖ്യാപിച്ചു. കൊളംബോ അതിരൂപത ഇത് സംബന്ധിച്ച് വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡിക്കസ്റ്ററിക്ക് ഒരു ഔദ്യോഗിക അഭ്യർഥന അയയ്ക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group