ഈസ്റ്റര്‍ സണ്‍ഡേ സ്ഫോടനം സര്‍ക്കാര്‍ അനാസ്ഥ വെടിയണം : ബിഷപ്പുമാര്‍

കൊളംബിയ: ഈസ്റ്റര്‍ സണ്‍ഡേയിൽ നടന്നബോംബാക്രമണത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാത്തതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥക്കെതിരെ ആശങ്ക അറിയിച്ച്
കത്തോലിക്കാ ബിഷപ്പുമാര്‍.നടപടി ആവശ്യപ്പെട്ടുകൊണ്ട് ഭരണകൂടത്തിന്
കത്തോലിക്കാ ബിഷപ്പുമാര്‍ അയച്ച കത്തിന് ഒരു മാസമായിട്ടും മറുപടി നൽകാത്ത പശ്ചാത്തലത്തിലാണ് സർക്കാരിന്റെ അനാസ്ഥക്കെതിരെ പരസ്യമായി ബിഷപ്പുമാര്‍രംഗത്ത് വന്നിരിക്കുന്നത്.കൃത്യമായ നടപടികള്‍ ഉണ്ടാകാത്തപക്ഷം പ്രക്ഷോഭത്തിനു കത്തോലിക്കാ സഭ നിര്‍ബന്ധിതമാകുമെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ബിഷപ്പുമാര്‍ മുന്നറിയിപ്പു നല്‍കി.നാഷണല്‍ കാത്തലിക് കമ്മിറ്റി ഓഫ് ജസ്റ്റിസ് ടു ഈസ്റ്റര്‍ സണ്‍ഡേ അറ്റാക്ക് വിക്ടിംസ് എന്ന കൂട്ടായ്മയ്ക്കുവേണ്ടി പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് കത്തയച്ചത് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്ത്, ബിഷപ്പുമാരായ വലന്‍സ് മെന്‍ഡിസ്, ഹരോള്‍ഡ് ആന്റണി പെരേര, റെയ്മണ്ട് വിക്രമസിംഗെ, ആന്റണ്‍ രഞ്ജിത്, സഹായ മെത്രാന്‍ ജെ.ഡി ആന്റണി ജയകോഡി എന്നിവരായിരുന്നു.2019ൽ കൊളംബോയില്‍ നടന്ന ബോംബാക്രമണത്തിൽ 269 പേർ മരിച്ചിരുന്നുഈസ്റ്റര്‍ സണ്‍ഡേ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന അറിയേണ്ടത് ജനങ്ങളുടെ അവകാശമാണ്. അത് ഉടന്‍ തന്നെ രാജ്യത്തിന് മുന്നില്‍ എത്തിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്’കൊളംബോയില്‍ നടന്ന പത്രസമ്മേളനത്തില്‍ കര്‍ദിനാള്‍ രഞ്ജിത്ത് അഭിപ്രായപ്പെട്ടു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group