ഈസ്റ്റര്‍ സ്ഫോടനം: ഇരകൾക്ക് നീതി ലഭ്യമാക്കാനുള്ള സഭയുടെ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ…

ഈസ്റ്റർ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരയിലെ ഇരകൾക്ക് നീതി ലഭ്യമാക്കാനുള്ള ശ്രീലങ്കൻ കത്തോലിക്ക സഭയുടെ ശ്രമങ്ങൾക്ക് പിന്തുണ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയൻ ഭാഷയിൽ സ്വന്തം കൈപ്പടയിൽ പാപ്പ തനിക്ക് കത്തയച്ചുവെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്ത് അറിയിച്ചു.
രാജ്യത്ത് നടന്ന ദാരുണ സംഭവത്തെ കുറിച്ച് ബോധവാനാണെന്നും ശ്രീലങ്കയിലെ ജനങ്ങൾക്കായി നിരന്തരം പ്രാർത്ഥിക്കുന്നുണ്ടെന്നും നീതിക്കായി കാത്തിരിക്കുന്നവർക്ക് പിന്തുണ നൽകുമെന്നു പാപ്പ വാഗ്ദാനം ചെയ്തുകൊണ്ടാണ് കത്തയച്ചതെന്നു കർദിനാൾ പറഞ്ഞു.2019 ഏപ്രില്‍ 21നു ഇസ്ലാമിക് ഭീകരരുടെ നേതൃത്വത്തില്‍ മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 11 ഇന്ത്യക്കാരുള്‍പ്പെടെ 270 പേരാണ് മരിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള നാഷണല്‍ തൗഹീത് ജമാത്ത് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നില്‍


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group