ആശങ്കകൾ ഉയർത്തി എബോള വൈറസ് വ്യാപനം

എബോള രോഗബാധ അടങ്ങിയ
സാഹചര്യത്തിൽ ഗ്വിനിയ പ്രദേശത്തു പുതിയതയി രോഗബാധ റിപ്പോർട്ട് ചെയ്തത് ആഫ്രിക്കൻരാജ്യങ്ങളിൽ ആശങ്ക ഉയർത്തി.രോഗം ബാധിച്ച 3 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ രോഗികൾ സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ ശേഖരിച്ചതായും പ്രദേശത്ത് അടിയന്തിരമായി വാക്‌സിൻ എത്തിച്ചതായും ആരോഗ്യമന്ത്രി റെമിലാമ പറഞ്ഞു.അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ കൈകാര്യം ചെയ്യാൻ ആരോഗ്യ മന്ത്രാലയം സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു.2013 – 16 ൽ പടർന്നുപിടിച്ച മഹാമാരിയിൽ നിന്ന് മോചിതരായി I വരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ പുതുതായി വയറസിന്റെ വ്യാപനം ആശങ്കകൾക്ക് വഴിവെക്കുകയാണ്. വയറസിന്റെ വ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു .ഗ്വിനിയിലേക്ക് വാക്സിനുകൾ വേഗത്തിൽ എത്തിക്കുവാനും ഈ ആഴ്ചതന്നെ പ്രശ്നങ്ങൾ പരിഹരിക്കുവാനും ഗ്വിനിയയിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ജോർജ് കിസർബോ പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group