കൊച്ചി : മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ശരിവച്ച സുപ്രീം കോടതി വിധി നീതിയുടെ വിജയമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
ജാതി അടിസ്ഥാനത്തിൽ സംവരണം നൽകുമ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിലെ അർഹതപ്പെട്ടവർക്ക് അവസരം നഷ്ടപ്പെട്ടിരുന്നു. പുതിയ വിധി വന്നതോടെ ഇതിന് മാറ്റം വരും. ജാതിയല്ല നീതിയാണ് പ്രധാനമെന്ന് സുപ്രീം കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണെന്ന് യോഗം വിലയിരുത്തി.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃസമ്മേളനത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group