2024 ൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര യൂക്കറിസ്റ്റിക് കോൺഗ്രസിന് ഇക്വഡോർ ആതിഥേയത്വം വഹിക്കും.
ഇക്വഡോറിലെ ക്വിറ്റോ അതിരൂപതയെ ഇതിനായി ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ചതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
മഹത്തരമായ ഈ സഭായോഗം സുവിശേഷ വൽക്കരണത്തിനുo ലാറ്റിൻ അമേരിക്കൻ ഭൂഖണ്ഡത്തിൽ വിശ്വാസം പുതുക്കലിനും സഹായകരമാകുമെന്ന് വത്തിക്കാൻ കഴിഞ്ഞദിവസം നടത്തിയ പ്രഖ്യാപനത്തിൽ അറിയിച്ചു . 2024 നടക്കാനിരിക്കുന്ന അന്താരാഷ്ട്ര യൂക്കറിസ്റ്റിക് കോൺഗ്രസിന് വേദിയായത്തിലുള്ള സന്തോഷം ക്വിറ്റോ അതിരൂപത ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.
” ഞങ്ങളിൽ മഹത്തായ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുന്നു, ഇപ്പോൾ മുതൽ ഇതിനായുള്ള പ്രവർത്തനങ്ങളിൽ പ്രവേശിക്കുകയും ചെയ്യുന്നു,,,,, അതിരൂപത ഫേസ്ബുക്ക് പേജിൽ കുറിച്ചു ..
1881 ഫ്രാൻസിലാണ് ആദ്യത്തെ അന്താരാഷ്ട്ര യൂക്കറിസ്റ്റിക് കോൺഗ്രസ് നടന്നത്.
ദിവ്യകാരുണ്യ തോടുള്ള ഭക്തി വർധിപ്പിക്കാനും ജനങ്ങളിൽ വിശ്വാസ തീക്ഷ്ണത വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് അന്താരാഷ്ട്ര യൂക്കറിസ്റ്റിക് കോൺഗ്രസ് നടക്കുന്നത്. നാലു വർഷത്തിൽ ഒരിക്കൽ നടക്കുന്ന യൂക്കറിസ്റ്റിക് കോൺഗ്രസ് സഭയുടെ ജീവിത കേന്ദ്രമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു.
ഈ വർഷം സെപ്റ്റംബർ 12 ന് നടക്കുന്ന അന്താരാഷ്ട്ര യൂക്കറിസ്റ്റിക് കോൺഗ്രസിന് ഹoഗാറിയിലെ ബുഡാപെസ്റ്റിലെ ഹീറോസ് സ്ക്വയറിൽ വേദിയാകുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group