സുറിയാനി സഭയുടെ മേലധ്യക്ഷന്മാരായിരുന്ന അഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, അഭിവന്ദ്യ ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മേലധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ എന്നിവരുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക.
എക്യൂമെനിക്കൽ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പിതാക്കന്മാർ നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് ഫാ. ജോണ്‍ തോമസ് പറഞ്ഞു.
പിതാക്കൻമാരോടുള്ള ആദരസൂചകമായി യോഗത്തിൽ ഒരു നിമിഷം മൗനമാചരിച്ചു. സൂം പ്ലാറ്റഫോമിൽ കൂടിയ യോഗത്തിൽ സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച് ഓഫ് ഇന്ത്യയുടെ മുൻ പ്രിസൈഡിംഗ് ബിഷപ്പ് അഭിവന്ദ്യ ഡോ. സി.വി. മാത്യു, ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി എന്നിവർ സംസാരിച്ചു.
എക്യൂമെനിക്കൽ ഫെഡറേഷൻ സെക്രട്ടറി പ്രേംസി ജോണ്‍ യോഗത്തിൽ സ്വാഗതവും ട്രഷറർ ജോണ്‍ താമരവേലിൽ കൃതജ്ഞതയും രേഖപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group