എഡിറ്റോറിയൽ…..

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

മരിയൻ സൈന്യം വേൾഡ് മിഷൻ,
ന്യൂസ്‌ പോർട്ടൽ…

”#യെസ് /#നോ….

”പലരുടെയും
ജീവിതപരാജയങ്ങളുടെ കണക്കുപുസ്തകം എടുത്ത് നോക്കിയാൽ പരാജയപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് നോ എന്ന് ഉറക്കെപറയാനുള്ള
ധൈര്യമില്ലായ്മയായിരിക്കുമെന്ന് വായിച്ചിട്ടുണ്ട്…….
ഏറെക്കുറെ ഇത് ശരിയുമാണ്….
നമുക്ക് ചുറ്റും എന്ത് തന്നെ സംഭവിച്ചാലും, നമ്മളെ വല്ലാതെ  ബാധിക്കുന്ന പ്രശ്നമാണെങ്കിൽപ്പോലും ആരെയും വേദനിപ്പിക്കരുതെന്ന ഉദ്ദേശ്യത്തോടെ, അല്ലെങ്കിൽ മറ്റുള്ളവർക്ക്
എന്തു തോന്നുമെന്ന ചിന്തയോടെ അതൊക്കെ മൗനമായി അനുവദിച്ചു കൊടുത്തുകൊണ്ടാണ് മിക്കവരും പരാജയം ഏറ്റുവാങ്ങുന്നത്…..!!!
ഒപ്പം ആത്മവിശ്വാസമില്ലായ്മയും നോ എന്ന് പറയാൻ നമ്മെ അനുവദിക്കില്ല……
ഇങ്ങനെ നമുക്ക് പറ്റാത്തത് പറ്റില്ല എന്നുറച്ചു പറയുന്നവർ ഇന്ന് വിരളമാണ്…..!!!

ഒടുവിൽ‍ തന്റെ കാലിനടിയിൽ നിന്ന് ഏറെ മണ്ണ് ഒലിച്ചുപോയതിന് ശേഷമായിരിക്കും   മുമ്പേ ”യെസ് ”എന്ന വാക്ക് പറയേണ്ടി വന്നതുകൊണ്ട് നൽകേണ്ടി വന്നതിന്റെ വില തിരിച്ചറിയുകയെന്നുള്ളതാണ് സത്യം…..

കാര്യങ്ങൾ കൈവിട്ടു പോയശേഷം ഇത്തരമൊരു ചിന്തകൊണ്ട് എന്ത്‌ പ്രയോജനം…???

നമുക്ക് ബോധ്യമെന്ന് തോന്നുന്ന കാര്യങ്ങളോട് ”നോ”എന്ന് പറഞ്ഞാൽ അല്ലെങ്കിൽ  എതിർ‍പ്പിന്റെ സ്വരമുയർത്തിയാൽ ആദ്യമൊന്നും വിജയം കൂടെ വരണമെന്നില്ല…..
എന്നാൽ പറയുന്നയാളിന്റെ മുമ്പിൽ
ആ ”നോ”വ്യത്യസ്തമായ പല വഴികളും വരച്ചിടുമെന്നുറപ്പാണ്…..

പിന്നീട് ആഹ്ലാദിക്കാൻ വക നൽകുന്ന പലതും അത്തരം വഴികളിൽ ഒളിഞ്ഞുകിടക്കുന്നുണ്ടാകുമെന്നുള്ളതും തീർച്ചയാണ്…..

നമ്മുടെ ശാസ്ത്ര സാങ്കേതിക രംഗം പോലെയുള്ള  പല മേഖലകളും ഇതിനു ഉദാഹരണങ്ങളാണ്……
ഓരോ തവണയും നമ്മുടെ മുമ്പിൽ
പുതിയ കണ്ടുപിടുത്തങ്ങൾ ഉണ്ടാകുമ്പോൾ ഇതിനപ്പുറം വേറെയൊന്നും വരാനില്ലെന്ന് നമുക്ക് തോന്നും……
എന്നാൽ കുറേ കഴിയുമ്പോൾ പുതിയ തിയറികളുമായി മറ്റൊരുകൂട്ടം ശാസ്ത്രജ്ഞർ കടന്നുവരും…….
പഴയതിനെ അതു പോലെ സ്വീകരിക്കാതെ പുതിയതായി അവർ മറ്റൊന്ന് കണ്ടെത്തുകയാണ്…..
മറ്റൊരു ചിന്ത കൂടി പങ്കുവച്ചാൽ,
നമ്മുടെ വ്യവസ്ഥിതികളിൽ നിലനിനിന്നിരുന്ന പല ദുരാചാരങ്ങളും  മാറിയത് അക്കാലത്ത് ചിലരെങ്കിലും അവയോട്  ”നോ” പറഞ്ഞുതുടങ്ങിയപ്പോഴും, ആ ധൈര്യം ഉൾക്കൊണ്ട്‌ കൂടെനിന്നവർ ആത്മവിശ്വാസത്തോടെ ”ഡബിൾ നോ”
പറയാനും ആരംഭിച്ചപ്പോഴാണ്
കറുത്തവന്റെ മുകളിൽ അടിച്ചേൽ‍പ്പിക്കപ്പെട്ട അടിമ പണിയും, ഭർത്താവ് മരണപ്പെട്ടാൽ കൂടെ മരിക്കാൻ വിധിക്കപ്പെട്ട ഭാര്യയുടെ ദുരവസ്ഥ നിറഞ്ഞ സതിയുമൊക്കെ അപ്രത്യക്ഷമായത്……
ആരെങ്കിലുമൊക്കെ എതിർക്കാനായി ഒരു ”നോ”പറയുന്നതിനായി മാത്രം നമ്മുടെ കൺമുമ്പിലും അല്ലാതെയും  ഇന്നും എത്രയോ ദുരാചാരങ്ങൾ ലോകത്തിന്റെ പലയിടങ്ങളിലും കാത്തിരിക്കുന്നുമുണ്ട്….

”നോ”പറയാൻ മാത്രമല്ല, ”നോ”കേൾ‍ക്കാനും നമ്മൾ മനസ് കാണിക്കണമെന്ന മറുപുറം കൂടിയുണ്ടെന്നുള്ളത് മറക്കുകയുമരുത്….. ഓരോരുത്തരുടെയും വീക്ഷണങ്ങൾ, ചിന്തകൾ, സ്വപ്നങ്ങൾ ഒക്കെ പലതാകാം…..
അതൊക്കെ കേൾക്കാനും മനസിലാക്കാനുമുള്ള വിശാലമായ മനസ് ഉണ്ടെങ്കിൽ എതിർക്കേണ്ടതിനെ എതിർക്കുവാനും സ്വീകരിക്കേണ്ടവയെ സ്വീകരിക്കാനുമുള്ള തിരിച്ചറിവ് ലഭിക്കുകയുള്ളൂ…..
പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയേണ്ട രീതിയിൽ പറയണമെന്ന് പറയുന്നതിന്റെ അർത്ഥവും  ഇത് തന്നെയാണ്…..

”അതുകൊണ്ടുതന്നെ യഥാസമയങ്ങളിൽ ”യെസ്” അല്ലെങ്കിൽ ”നോ”പറയാൻ പഠിക്കുകയെന്നുള്ളത് നമ്മൾ ഓരോരുത്തരെയും സംബന്ധിച്ച് വിലപ്പെട്ട ഒന്നാണ്…..!!!

ഒപ്പം പറയേണ്ടത് പറയേണ്ട സമയത്തു പറയുകയും വേണമെന്നു കൂടി പറയേണ്ടതില്ലല്ലോ?
ഇതൊക്കെ പറയുമ്പോൾ ഈ പറയുന്നവന് ഇതൊക്കെ പറയാൻ എന്ത് യോഗ്യതയെന്ന് ചിന്തിക്കും മുമ്പേ, യോഗ്യതയുള്ളവരായി ആരും ഇവിടെ ജനിച്ചിട്ടില്ല എന്ന ”യെസ്”കൂടി പറഞ്ഞോട്ടെ…???

ദൈവപുത്രനാണെന്ന യോഗ്യത ഉണ്ടായിരുന്നിട്ടും ക്രിസ്തു ജനിച്ചത് കേവലമൊരു കാലിത്തൊഴുത്തിലായിരുന്നു..
അവിടെ ദൈവത്തിന് ”നോ”പറയാമായിരുന്നു….!!!
പിന്നീട് അവന് സമ്പന്നതയിൽ ജീവിക്കാമായിരുന്നിട്ടും വളർത്തു പിതാവായ യൗസേപ്പിനൊപ്പം മരപ്പണിചെയ്താണ് ജീവിച്ചത്….!!!
അവിടെയും ദൈവം അവനോട് ”നോ”പറഞ്ഞില്ല……!!!
ആയിരങ്ങളുടെ ആരാധനാപാത്രമായിരുന്നിട്ടും പന്ത്രണ്ടു ശിഷ്യന്മാരുടെ ഗുരുവായിരുന്നിട്ടും ശിഷ്യന്മാരിലൊരുവനായ  പത്രോസ് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞപ്പോഴും മറ്റൊരുവനായ യൂദാസ് അവനെ ചുംബനം കൊണ്ടു ഒറ്റികൊടുത്തപ്പോഴും ദൈവം യൂദാസിനോട് ”നോ” പറഞ്ഞില്ല……!!!

അവനെ കാണുകയും അറിയുകയും അത്ഭുത രോഗസൗഖ്യങ്ങൾ നേടുകയും ചെയ്തവർ പോലും കൊലക്കളത്തിലേയ്ക്ക് നടന്നു പോയ അവൻ ചെയ്തത് ”യെസ്”ആണെന്ന് പറയുവാനോ പിതാവായ
ദൈവം ”നോ” പറയുവാനോ മുതിർന്നില്ല…..!!!

പക്ഷേ, അവൻ കുരിശിൽ മരിച്ച് മൂന്നാം ദിവസം മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ് മുന്നിൽ പ്രത്യക്ഷനായപ്പോൾ മാത്രമാണ് ശിഷ്യൻഗണങ്ങളടക്കം അവൻ ”യെസ്”ആയിരുന്നു എന്ന് മനസ്സിലാക്കിയതും എല്ലാത്തിലും യോഗ്യതയുള്ളവനായി അവൻ ഉയർത്തപ്പെടുന്നതും……
ദൈവപുത്രനായിരുന്നതുകൊണ്ടും ”യെസ്”മാത്രമായിരുന്നതുകൊണ്ടും ദൈവം അവന്റെ വഴികളിൽ ”നോ” കൾ കൊണ്ട് മനുഷ്യരാശിയെ വീണ്ടെടുക്കാൻ അവനെ വിട്ടു കൊടുക്കുകയായിരുന്നു…..!!!

ഈ നോമ്പുകാലത്ത് ഏറെയും ”നോ” കൾ കൊണ്ടുള്ള യാത്രയാണ് അവനിലേക്കുള്ള വഴിയിലൂടെ നമ്മൾ നയിക്കേണ്ടത്…..

ആ ”നോ” കളെ ഹൃദയപൂർവ്വം സ്വീകരിക്കാൻ നമുക്കോരോരുത്തർക്കും കഴിയട്ടെ…..!!!

Aji Joseph KavunkAl ✍️ 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group