”അനേകായിരങ്ങളുടെ ഹൃദയത്തിൽ ഇടംനേടിയ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആർച്ച് ബിഷപ്പ്
അഭിവന്ദ്യ സൂസപാക്യം പിതാവ് ഇന്ന് 75- ന്റെ നിറവിൽ…..!!!
തമിഴ്നാട്ടിലെ തീരദേശ ഗ്രാമമായ മാർത്താണ്ഡം തുറയിൽ ഇല്ലായ്മകളുടെ ഇടയിൽ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും വീട്ടമ്മയായ ത്രേസ്യാമ്മയുടെയും മകനായി 1946 മാർച്ച് 11 ന് ജനിച്ച സൂസപാക്യത്തേക്കുറിച്ചു ദൈവത്തിനു വലിയ പദ്ധതികളുണ്ടായിരുന്നു…..
1958- ൽ സ്കൂൾ പഠനം പൂർത്തിയാക്കി സെമിനാരിയിൽ ചേർന്ന സൂസപാക്യം 1969ഡിസംബർ 20ന് ബിഷപ്പ് ഡോ. പീറ്റർ ബർണാർഡ് പെരേരയിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്…..
ലാളിത്യവും എളിമയും അനുസരണാശീലവും കൈമുതലാക്കിയ എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നുമില്ലാത്ത ഒരു സാധാരണ വൈദികനായിരുന്നു അദ്ദേഹം…..
എന്നാൽ ,ദൈവം അദ്ദേഹത്തെ കൈപിടിച്ചു നടത്തിയത് വലിയ ഉത്തരവാദിത്തങ്ങളിലേക്കായിരുന്നു….
പൗരോഹിത്യ ജീവിതം ഇരുപതാണ്ടായപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1989ഡിസംബർ രണ്ടിന്
ഫാ. സൂസപാക്യത്തെ തിരുവനന്തപുരം രൂപതയുടെ പിന്തുടർച്ചാവകാശത്തോടു കൂടിയ സഹായ മെത്രാനായി നിയമിച്ചു….
1990ഫെബ്രുവരി രണ്ടിന് ബിഷപ്പായി അഭിഷിക്തനായി…..
അടുത്ത വർഷം ജനുവരി 31ന് രൂപതയുടെ സ്വതന്ത്ര ചുമതലയുള്ള ബിഷപ്പായി….
2004ജൂൺ 17ന് തിരുവനന്തപുരം
രൂപതയെ അതിരൂപതയായി ഉയർത്തിയതിനെ തുടർന്ന് ഓഗസ്റ്റ് 23ന് തിരുവനന്തപുരം ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു….
മദ്യത്തിനും മയക്കുമരുന്നിനുമെതിരേ അദ്ദേഹം കർക്കശമായ നിലപാടെടുത്തത് ആശ്വാസമായത് ആയിരക്കണക്കിനു സ്ത്രീകൾക്കും കുട്ടികൾക്കുമാണ്….
ഒരു കാലത്ത് വ്യാജവാറ്റിന്റെ കേന്ദ്രമായിരുന്ന തീരപ്രദേശമായ പൊഴിയൂരിനെ വ്യാജവാറ്റ് വിമുക്തമാക്കിയത് ഡോ. സൂസപാക്യം പിതാവിന്റെ ഇടപെടൽ വഴി മാത്രമാണ്…..
ഭരണസംവിധാനങ്ങൾ പോലും അടുക്കാൻ ഭയപ്പെട്ടു നിന്നിരുന്ന മേഖലയിലേക്ക് സ്നേഹത്തിന്റെ ഭാഷയിൽ സൗമ്യമായ വാക്കുകളുമായി അദ്ദേഹം കടന്നു ചെന്ന് ഇടപെടലുകൾ നടത്തി….
ഓഖി ചുഴലിക്കാറ്റ് ആഞ്ഞു വീശിയപ്പോൾ തീരദേശത്ത് ആശ്വാസവുമായി ഓടിയെത്തിയത് തീരവാസികളുടെ പ്രിയപ്പെട്ട ഈ ആർച്ച്ബിഷപ്പായിരുന്നുവെന്നത് ക്രൈസ്തവ ലോകം എന്നും നന്ദിയോടെ ഓർക്കപ്പെടേണ്ട ഒന്നാണ്….
സർക്കാരിന്റെ അവഗണനയ്ക്കെതിരേ പടുകൂറ്റൻ പ്രതിഷേധ റാലി സംഘടിപ്പിച്ച അദ്ദേഹം സ്വന്തം നിലയിൽ ദുരന്തബാധിതർക്കായി പാക്കേജും പ്രഖ്യാപിച്ചു….
ആ പാക്കേജിന്റെ ആനുകൂല്യങ്ങൾ ഓഖി ബാധിതർക്കു ഇന്നും ലഭിച്ചു വരുന്നുണ്ട്… ഏറ്റവുമൊടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വന്നപ്പോഴും തുറമുഖം തീരത്തു വരുത്തുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചു പഠനം നടത്തി അതു പുറത്തു വിട്ടു….
മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ച ശേഷമായിരിക്കണം വിഴിഞ്ഞത്തു തുറമുഖ നിർമ്മാണം തുടങ്ങേണ്ടതെന്ന അദ്ദേഹത്തിന്റെ നിലപാടാണ് ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് കുറച്ചെങ്കിലും നീതി ലഭിക്കാൻ സഹായകമായത്….
അഭിവന്ദ്യ പിതാവിന് മരിയൻ സൈന്യത്തിന്റെ പ്രാർത്ഥനാ നിർഭരമായ
ജന്മദിനാശംസകൾ….!!!
Aji Joseph KavunkAl ✍️ Editor
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group