അങ്ങയുടെഹിതം….
അങ്ങയുടെഹിതം….
നമുക്കൊരുത്തർക്കും നമ്മുടെയൊക്കെ കുടുംബങ്ങളെക്കുറിച്ച്, മക്കളെക്കുറിച്ച്, ഒത്തിരി ഒത്തിരി സ്വപ്‌നങ്ങളും പദ്ധതികളും ആഗ്രഹങ്ങളുമുണ്ടാകാം…..
പക്ഷേ, അതൊന്നും നമ്മുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും ആശകൾക്കും വിപരീതമായി തീരുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതത്തിൽ നിരാശയും
ദൈവത്തെപ്പോലും പഴിക്കുന്ന സ്ഥിതിവിശേഷവുമുണ്ടാകുന്നത്….
വിശുദ്ധ ഗ്രന്ഥത്തിലെ വചനം ഇങ്ങനെ പറഞ്ഞുവയ്ക്കുന്നു…
”മനുഷ്യൻ പദ്ധതികൾ
വിഭാവനം ചെയ്യുന്നു…
അന്തിമമായ തീരുമാനം
കർത്താവിന്റേതത്രെ…” (സുഭാ.16:1)
ഈ വചനത്തിലധിഷ്ഠിതമല്ലാതെ സ്വാർത്ഥചിന്താഗതികൾക്കും ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും പിന്നാലെ നാം പായുമ്പോൾ സുഭാഷിതങ്ങളുടെ പുസ്തകത്തിലെ തിരുവചനത്തിലൂടെ ദൈവം നമ്മെ വീണ്ടും ഓർമ്മപ്പെടുത്തുന്നു…
”ശരിയെന്ന് തോന്നിയ വഴി മരണത്തിലേക്ക് നയിക്കുന്നതാവാം…” (സുഭാ.16:25)
അല്പബുദ്ധികൊണ്ട് നാമോരോരുത്തരും കൈക്കൊള്ളുന്ന തീരുമാനങ്ങൾ നാശത്തിലേക്ക് നയിച്ചേക്കാമെന്ന് ഈ വചനം മുന്നറിയിപ്പ് നൽകുന്നു…..
അതുകൊണ്ടു തന്നെ നമ്മുടെയൊക്കെ ജീവിതത്തിലെ ഒരോ ചെറിയ തീരുമാനങ്ങൾ സ്വീകരിക്കുമ്പോഴും അത് ദൈവഹിതമാണോയെന്ന് തിരിച്ചറിയാനുള്ള കൃപ നേടേണ്ടതുണ്ട്….
അത് എങ്ങനെ നേടുമെന്ന സംശയത്തിലും ആശങ്കയിലുമാണ് ഇന്ന് പലരും…
അതിനായി നെട്ടോട്ടമോടുമ്പോൾ മറ്റൊരു വചനം കൂടി ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്….
നാം ഓർത്തിരിക്കേണ്ടതുണ്ട്…
അതിലുപരിയായി ഗ്രഹിക്കേണ്ടതുണ്ട്….
”ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുക ദൈവാത്മാവിനല്ലാതെ മറ്റാർക്കും സാധ്യമല്ല…” (1. കോറി.2:11)
ദൈവാത്മാവിനെ സ്വന്തം ആത്മാവിനോടും ഹൃദയത്തോടും ചേർത്ത് വയ്ക്കണമെങ്കിൽ പരിശുദ്ധാത്മാവിനാൽ നിറയപ്പെടണം…
അതുവഴി നമ്മെക്കുറിച്ചുള്ള ദൈവീക പദ്ധതിയെ തിരിച്ചറിയാൻ, എല്ലാം നന്മയ്ക്കായ് തീർക്കുന്ന ദൈവത്തിൽ ആശ്രയവും ആശ്വാസവും കണ്ടെത്താൻ നമുക്കോരോരുത്തർക്കും സാധിക്കട്ടെ….
സങ്കീർത്തകനോട് ചേർന്ന് നമുക്കും ഇന്ന് ഇങ്ങനെ പ്രാർത്ഥിക്കാം….
”#അങ്ങയുടെഹിതം
അനുവർത്തിക്കാൻ എന്നെ പഠിപ്പിക്കേണമേ…!!!
എന്തെന്നാൽ അവിടുന്നാണ് എന്റെ ദൈവം…!!!” (സങ്കീ.143:10)
Aji Joseph KavunkAl ✍️
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group