”കണ്ടുമുട്ടൽ……

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

”അപ്രതീക്ഷിത സന്ദര്‍ഭങ്ങളിലൊക്കെ ദൈവത്തെ അഭിമുഖീകരിക്കലാണ്
കാലിത്തൊഴുത്തിലെ വിസ്മയവും
തുറന്ന കല്ലറയിലെ പ്രതീക്ഷയും…. ആകസ്മികതയിൽ ദൈവത്തെ കണ്ടുമുട്ടുന്നതു തന്നെയാണ് നമ്മുടെ ആഘോഷങ്ങള്‍….!!!

ദേവാലയത്തിനുള്ളില്‍ മാത്രമല്ല, ദുരിതസഞ്ചയത്തിലാഴ്ന്ന അനേകര്‍ക്കിടയില്‍ ദൈവത്തെ കാണാനായെങ്കിൽ മാത്രമേ, ആഘോഷങ്ങള്‍ സാര്‍ത്ഥകമാകൂ….

ഒരു ചിന്തകന്‍ പറഞ്ഞു:

”Just as faith is rooted in God’s historical events culminating in Jesus Christ, so faith is challenged to discover God’s presence amid the vicissitudes of the historical realities of everyday life…..”

മതഭീകരത മാത്രമല്ല, ദാരിദ്ര്യത്തിന്റേയും വിശപ്പിന്റേയും അനാരോഗ്യത്തിന്റേയും അവശതയുടെയുമൊക്കെ പിടിയിലമർന്ന സമൂഹങ്ങളുടെയിടയില്‍ തിരുപ്പിറവിയേയും ഉത്ഥാനത്തേയും കാണാന്‍ നമുക്ക് കഴിയണം….
സമ്മാനങ്ങളിലും സമൃദ്ധിയിലുമായി നമ്മുടെ ഉള്ളിൽ തളയ്ക്കപ്പെട്ട ദൈവത്തെ വിമോചിപ്പിക്കാന്‍ കഴിയുന്ന ആഘോഷങ്ങളാണ് സഹനങ്ങളെന്ന് തിരിച്ചറിഞ്ഞാൽ മാത്രമേ നാമോരുത്തരും ദൈവരാജ്യത്തിനർഹരാകുന്നുള്ളൂ…..
ഓര്‍മ്മ വയ്ക്കുന്നതിനു മുമ്പേ,
നമ്മുടെ ഭാവി ജീവിതം നന്മപൂര്‍ണ്ണമായിത്തീരുവാന്‍, മാമോദീസ വഴി നിരവധിയായ അനുഗ്രഹങ്ങള്‍ ചൊരിയുവാന്‍ കുരിശുമരണം എന്ന വിധിയെ കാൽവരിയിൽ ഏറ്റെടുത്ത ക്രിസ്തുനാഥാ, ഈ തപസ്സുകാലത്ത് ബറാബാസിനെ പോലെ ശിഷ്ട ജീവിതം പശ്ചാത്താപത്തിന്റെയും നന്മകളുടെയും വഴിയെ ചരിക്കുവാനുള്ളതാക്കി മാറ്റി ഞങ്ങളെ അവിടുന്ന് അനുഗ്രഹിക്കണമേ…..
ആമേൻ…..

Aji joseph kavunkAl✍️
Editorial….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group