”കുഞ്ഞുങ്ങളെ വെടി വയ്ക്കരുത്….എന്നെ കൊന്നോളൂ….”

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

”കുഞ്ഞുങ്ങളെ
വെടി വയ്ക്കരുത്….
എന്നെ കൊന്നോളൂ….”

ഇക്കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ലോകത്താകമാനമുള്ള മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കന്യാസ്ത്രീയുടെ അപേക്ഷയുടെ സ്വരമാണിത്…
ജനാധിപത്യ പ്രക്ഷോഭം ക്രൂരമായി അടിച്ചമർത്തുന്ന മ്യാൻമാർ പട്ടാളത്തിന് മുന്നിൽ ” എന്നെ കൊന്നോളൂ” എന്ന് കരഞ്ഞപേക്ഷിച്ചുകൊണ്ടു സമരക്കാരെ ആക്രമിക്കരുതെന്നു മുട്ടുകുത്തി അഭ്യർത്ഥിക്കുന്ന ആൻ റോസ് നു ത്വാങ് എന്ന കത്തോലിക്കാ സന്യാസിനിയുടെ ചിത്രവും വാർത്തയും ഇന്നും സമൂഹമാധ്യമങ്ങളിലടക്കം ചർച്ചാ വിഷയമാണ്…..
”കുഞ്ഞുങ്ങളെ വെടിവയ്ക്കരുത്, എന്നെ കൊന്നോളൂ”
എന്ന കന്യാസ്ത്രീയുടെ അപേക്ഷയില്‍ ഉള്ളു പിടയുന്ന പോലീസുകാരുടെയും ദൃശ്യങ്ങള്‍ ഹൃദയഭേദകമായി മാറുകയായിരുന്നു…..
കത്തോലിക്കാ കന്യാസ്ത്രീയായ സിസ്റ്റര്‍ ആന്‍ റോസ് നു ത്വാങ് ആണ് തന്റെ അയല്‍ക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ വെടിയുണ്ടകളെ ഭയക്കാതെ പോലീസുകാരോടു കരുണ യാചിച്ചത്….. കന്യാസ്ത്രീയുടെ കൂപ്പുകരങ്ങള്‍ പോലീസിന്റെയും കണ്ണുനിറയിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത….
ഒപ്പം സിസ്റ്റര്‍ക്ക് മുന്നില്‍ കൂപ്പുകരങ്ങളുമായി നില്‍ക്കുന്ന പോലീസുകാരുടെ ചിത്രവും അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികൾ പുറത്തു വിട്ടത്തോടെ ഈ കന്യാസ്ത്രീയുടെ വാക്കുകളിലൂടെ സ്നേഹത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകയായ യേശുക്രിസ്തുവിനെ ലോകം വീണ്ടും അത്ഭുതകണ്ണുകളിലൂടെ കാണുകയായിരുന്നു…..

എന്നും വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും പാത്രീഭൂതരായി തീർന്നിട്ടുള്ള സന്യസ്ത സമൂഹത്തിന് പുതിയൊരു ഉണർവ്വ് നൽകികൊണ്ടാണ് ഈ സഹോദരി വെടിയുണ്ടകളെ ഭയക്കാതെ മ്യാൻമാർ നീതിപാലകരോട് കരുണ യാചിച്ചത്…..

പരിശുദ്ധമായ ഈ നോമ്പ് കാലത്ത് സാഹോദര്യത്തിന്റെ പുതിയ അധ്യായം രചിച്ച ഈ സന്യസ്തയോട് സമരസപ്പെട്ടുകൊണ്ട്
നമ്മുടെ സഹോദരങ്ങൾക്ക് വേണ്ടിയും സമൂഹത്തിനുവേണ്ടിയും നമുക്കോരോരുത്തർക്കും ക്രിസ്തുവിനോട് അപേക്ഷിക്കാം….
ദൈവം അനുഗ്രഹിക്കട്ടെ….!!!

”സത്യമായി ഞാൻ നിങ്ങളോട് പറയുന്നു,
എന്റെ എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്തു കൊടുത്തപ്പോൾ എനിക്ക് തന്നെയാണ് ചെയ്തു തന്നത് ”
(വി. മത്തായി.25:40)

Editorial
Aji Joseph KavunkAl ✍️



ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group