പിതാവായ ദൈവത്തെ ലോകമെങ്ങുമുള്ള ജനങ്ങൾ ആരാധിക്കുകയും സ്നേഹിക്കുകയും സ്തുതിക്കുകയും ചെയ്യണമെന്ന പുത്രനായ ദൈവത്തിന്റെ ആഗ്രഹമാണ് ”സ്വർഗ്ഗസ്ഥനായ പിതാവേ..”
എന്ന പ്രാർത്ഥനയിലൂടെ അല്ലെങ്കിൽ കർതൃപ്രാർത്ഥനയിലൂടെ ഈശോ വെളിപ്പെടുത്തുന്നത്…..
ഏഴു യാചനകൾ അല്ലെങ്കിൽ സ്തുതിപ്പുകളായിട്ടാണ് ദൈവാത്മാവ് ഈ പ്രാർത്ഥനയിലൂടെ നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നതെന്ന് നമുക്കറിയാമല്ലോ?ഇവയിൽ ആദ്യത്തെ മൂന്നെണ്ണം നമ്മെ പിതാവിന്റെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നു….
(പിതാവിന്റെ മഹത്വത്തിനായുള്ള പ്രാർത്ഥന). അവസാനത്തെ നാലെണ്ണം നമ്മുടെ ദുരിതങ്ങളെയും ദൌർബല്യങ്ങളെയും അവിടുത്തെ കൃപാവരത്തിനു സമർപ്പിച്ചുകൊണ്ടുള്ള യാചനകളുമാണ്….
കരുണാമയനായ പിതാവിന്റെ പരിപാലന പ്രതീക്ഷിച്ചുകൊണ്ട് നമ്മൾ അർപ്പിക്കുന്ന ഈ പ്രാർത്ഥനകൾ പൂരിതമാകുന്നതിനാണ് ദൈവത്തിന്റെ “നാമം പൂജിതമാകണം”, “രാജ്യം വരണം”, “തിരുമനസ്സ് നിറവേറണം” എന്ന് നമ്മൾ ആദ്യമേതന്നെ പ്രാർത്ഥിക്കുന്നതും….
നാലും അഞ്ചും യാചനകളിലൂടെ നമ്മുടെ ജീവിതത്തെ പരിപോഷിപ്പികണമേയെന്നും പാപത്തിൽനിന്നും സുഖപ്പെടുത്തണമേയെന്നും നമ്മൾ പ്രാർത്ഥിക്കുന്നു….
അവസാനത്തെ രണ്ടെണ്ണം ജീവിതവിജയത്തിനു ആവശ്യമായ കൃപ യാചിച്ചുകൊണ്ടുള്ളതാണ്….
ക്രിസ്തുവിനോടൊപ്പം ദൈവത്തിൽ മറഞ്ഞിരിക്കുന്ന ദൈവജനമാണ് നാമെന്ന ഉൾക്കാഴ്ച നമുക്ക് തരുകയും, അത് ഏറ്റുപറയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് കർതൃ പ്രാർത്ഥന…..
“ഞങ്ങളുടെ പിതാവേ” എന്നു വിളിച്ചുകൊണ്ട്, “ഞങ്ങൾ”ക്കുവേണ്ടി യാചിക്കുന്ന ഈ പ്രാർത്ഥനയിലൂടെ ഒരു വ്യക്തിയുടെ മാത്രം ആവശ്യങ്ങളല്ല പിതാവിനു മുമ്പാകെ സമർപ്പിക്കപ്പെടുന്നത്….
ദൈവസ്നേഹത്തിനു അതിരുകളില്ലാത്തതുപോലെ നമ്മുടെ പ്രാർത്ഥനയ്ക്കും അതിർത്തികൾ ഉണ്ടാകാൻ പാടില്ല. സ്വാർത്ഥത വെടിഞ്ഞ്, സർവലോകത്തിനുമായി പിതാവായ ദൈവത്തെ വിളിച്ചപേക്ഷിക്കാൻ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി നമുക്ക് യാചിക്കാം….
അറിവിന്റെയും ദൈവഭക്തിയുടെയും സ്രോതസ്സായ പരിശുദ്ധാത്മാവേ, “ആബാ, പിതാവേ” എന്നു വിളിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ….
ദൈവത്തിന്റെ നിഗൂഡ രഹസ്യങ്ങൾ വെളിപ്പെടുത്തി തന്ന്, ദൈവപരിപാലനയിൽ പ്രത്യാശ വയ്ക്കാൻ ഞങ്ങളെ സഹായിക്കണമേ…..
കൂദാശകളിലൂടെ ഞങ്ങളെ വിശുദ്ധീകരിക്കുന്ന പരിശുദ്ധാത്മാവേ, പ്രലോഭനങ്ങളെ ചെറുത്തുനിന്ന് സാത്താന്റെ കെണിയിൽനിന്നും രക്ഷ നേടുവാൻ ഞങ്ങളെ ശക്തിപ്പെടുത്തണമേ….
ആമേൻ….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our