ഒരിക്കലും
#മറക്കാത്തൊരമ്മ...????????
”ഒരിക്കലും മറക്കാത്തൊരമ്മ……
എന്നെ ഒരിക്കലും
പിരിയാത്തൊരമ്മ……
ജീവിതതോണി ഞാൻ
തുഴഞ്ഞിടുമ്പോൾ
എനിക്കായ് പ്രാർത്ഥിക്കുമമ്മ….
ഒരിക്കലും മറക്കാത്തൊരമ്മ….
എന്നെ ഒരിക്കലും പിരിയാത്തൊരമ്മ…. ”
”ദൈവത്തിന്റെ മഹോന്നത
സൃഷ്ടിയാണ് നമ്മുടെ പരിശുദ്ധ അമ്മ….!!! ”
നമുക്കോരോരുത്തർക്കും
പരിശുദ്ധ അമ്മയോട് അളവറ്റ
ഭക്തിയും ആദരവുമുള്ളവരാണ്…
പരിശുദ്ധ അമ്മയെ
വിശുദ്ധ അപ്രേം ഉപമിക്കുന്നത്
”പ്രഭാതനക്ഷത്രത്തോടാണ്……!!!
”ജീവിത ദുരിതങ്ങളാകുന്ന
തിരമാലകള്‍ നിന്റെ ജീവിതയാനത്തെ തകര്‍ക്കുമെന്ന് പേടിക്കുമ്പോള്‍, സംശയമാകുന്ന പാറക്കെട്ടുകളില്‍ത്തട്ടി തകരുമെന്ന് കരുതുമ്പോള്‍ ആ പ്രഭാത നക്ഷത്രത്തില്‍ കണ്ണുറപ്പിച്ചുകൊള്ളുക,
നീ തീര്‍ച്ചയായും കരപറ്റും…. ”
സഹസ്ര സൂര്യശോഭയോടെ
പന്ത്രണ്ട് നക്ഷത്രങ്ങള്‍ക്കൊണ്ടുള്ള കിരീടവുമായി നമ്മുടെ അമ്മ സ്വര്‍ല്ലോക റാണി വാനവിതാനത്തില്‍ വിളങ്ങിനില്‍ക്കുന്നു….
പ്രഭാത നക്ഷത്രമായി…
അമ്മേയെന്ന് വിളിച്ചു
കൊതിതീരാത്ത,
അമ്മയെ വിളിച്ചു കരയുന്ന ഓരോരുത്തരുടേയും അമ്മയായി….!!!
”നൊമ്പരങ്ങളെ സ്‌നേഹമാക്കി മാറ്റിയ ഭൂമിയിലെ എല്ലാ അമ്മമാരുടേയും പ്രതീകമായി പരിശുദ്ധ അമ്മ പ്രഭചൊരിഞ്ഞു നിൽക്കുന്നു….!!!
നമ്മുടെ അമ്മ ഒരിക്കല്‍ മരണത്തിന്‍റെ മറവില്‍ മറഞ്ഞുപോകും…..
എന്നാല്‍ ഒരിക്കലും മരിക്കാത്തവളാണ് നമ്മുടെ പരിശുദ്ധ അമ്മ…!!!
ഒരിക്കലും മറക്കാത്തവളാണ് പരിശുദ്ധ അമ്മ…..!!!
പരിശുദ്ധ അമ്മയുടെ
നാമധേയത്തിലുള്ള ഈ കൂട്ടായ്മയിലെ ചെറിയൊരു കണ്ണിയാകാൻ ഭാഗ്യം ലഭിച്ച ഈ മകൻ എത്ര ഭാഗ്യവാൻ….
പരിശുദ്ധ അമ്മേ ദൈവമാതാവേ, ഞങ്ങൾക്കും ഈ ലോകത്തിനും വേണ്ടി അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ….
”ഒരിക്കലും മറക്കാത്തൊരമ്മ…..
എന്നെ ഒരിക്കലും പിരിയാത്തൊരമ്മ…. ”
Aji Joseph KavunkAl ✍️
Chief editor, mariyan vibes….
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group