ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്, ഒന്ന് മാത്രമാണ്…..
അത് ഹൃദയപരിവര്‍ത്തനമാണ്….
മാനസാന്തരമാണ്…..
ജീവിതപാതയില്‍ പുതിയൊരു വീക്ഷണവും അതിലൂടെയുള്ള യാത്രയുമാണ് അവിടുന്ന് തന്‍റെ ശിഷ്യന്മാരില്‍നിന്നും പ്രതീക്ഷിക്കുന്നത്….
തിന്മയോടു കൂട്ടുചേരുന്നതില്‍നിന്നു മാത്രമല്ല, അതിനോടു സമരസപ്പെടുന്നതില്‍നിന്നും വിടുതല്‍ തേടുവാനും അവിടുന്ന് ഈ തപസ്സുകാലത്ത് നമ്മെ ഓരോരുത്തരേയും ക്ഷണിക്കുകയാണ്….
നാമെല്ലാവരും പലപ്പോഴും ചെയ്യുന്ന തിന്മയോടു പൊരുത്തപ്പെടുന്ന രീതിയെ ക്രിസ്തു കപടനാട്യമെന്ന് ആവര്‍ത്തിച്ച് സുവിശേഷ രംഗങ്ങളിലൂടെ കുറ്റപ്പെടുത്തുന്നുണ്ട്…..
തീര്‍ച്ചയായും യഥാര്‍ത്ഥത്തിലുള്ള മാനസാന്തരത്തിന്‍റെ പാതയില്‍നിന്നും നമ്മെ പിന്‍തിരിപ്പിക്കുന്നത്, നമ്മിലെ കാപട്യം നിറഞ്ഞ മനോഭാവമാണെന്നതിൽ തർക്കമില്ല….
കൂടാതെ നാം സ്വയം ന്യായീകരിക്കുകയും, തെറ്റുകള്‍ക്കു മുടന്തന്‍ ന്യായങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് വാസ്തവം….
സ്വന്തം തെറ്റുകള്‍പോലും മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കുന്നവരുമുണ്ട്…..
അങ്ങനെ മാനസാന്തരപ്പെടാന്‍ തന്നില്‍ ഒന്നുമില്ലെന്നും, അടിസ്ഥാനപരമായി താന്‍ കഴിവുള്ള നല്ല വ്യക്തിയാണെന്നുമുള്ള ചിന്തയില്‍ മുഴുകി ജീവിക്കുന്നതാണ് ക്രിസ്തു ചൂണ്ടിക്കാണിക്കുന്ന കാപട്യം അഥവാ ഫരീസേയ മനോഭാവം….
നാം മുടങ്ങാതെ പള്ളിയില്‍ പോകുന്നുണ്ട്, കൂദാശകള്‍ സ്വീകരിക്കുന്നുണ്ട്….
എന്നിങ്ങനെ സ്വയം ന്യായീകരിക്കാനും, ന്യായീകൃതരാകാനുമൊക്കെ ചില മുടന്തൻ ന്യായങ്ങള്‍ നമ്മുടെ കൈവശമുണ്ട് താനും..
കൃപയുടെ സമയമാണ് തപസ്സുകാലം, അത് വ്യര്‍ത്ഥമാക്കി കളയരുതെന്ന് സഭ നമ്മെ നിരന്തരം ഓർമ്മപ്പെടുത്തുന്നു…. സ്വാര്‍ത്ഥതയും തന്‍പോരിമയും ത്യജിച്ച് യേശുവിന്‍റെ പെസഹായുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളാനായാല്‍ ആവശ്യങ്ങളില്‍ സഹോദരങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കാനും, ഭൗതികവും ആത്മീയവുമായ വസ്തുക്കള്‍ അവരുമായി പങ്കുവയ്ക്കാനുമുള്ള തുറവു നമുക്കു ലഭിക്കും…..
ഈ ആത്മീയ മാര്‍ഗ്ഗത്തിലൂടെ പാപത്തിനും മരണത്തിനും മേലെയുള്ള ക്രിസ്തുവിന്‍റെ ഉയിര്‍പ്പിന്‍റെ വിജയത്തെ നമ്മുടെ ജീവിതത്തിലേക്ക് പകര്‍ത്താന്‍ പരിശ്രമിക്കാം….. ദൈവിക കാരുണ്യം നമുക്കൊരോരുത്തർക്കുമായി എപ്പോഴും കാത്തിരിക്കുന്നു…..
അത്തിവൃക്ഷത്തോട് ദാക്ഷിണ്യവും ഔദാര്യവും കാട്ടിയ കര്‍ത്താവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം….
എന്റെ ഈശോയേ, നിന്റെ സഹനങ്ങളോടും പീഡകളോടും ചേർത്ത് കുരിശ്ശെടുക്കാൻ ഞങ്ങളെയും ശക്തരാക്കേണമേ….!!!
അവിടുന്നു നമ്മോട് കരുണകാണിക്കട്ടെ….!!!
Editorial
Aji Joseph KavunkAl ✍️
Chief Editor,
Marian Vibes
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group