വിദ്യാഭ്യാസം ദൈവവിശ്വാസം പകർന്നു നൽകുന്നില്ലെങ്കിൽ അത് തകർച്ചയിലേക്ക് നയിക്കും : മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ

കൊച്ചി: മക്കൾക്ക് ദൈവവിശ്വാസം പകർന്നുനല്കാത്ത വിദ്യാഭ്യാസമാണ് രക്ഷിതാക്കൾ നൽകുന്നതെങ്കിൽ കുടുംബങ്ങളെ അത് തകർച്ചയിലേക്ക് നയിക്കാൻ ഇടയാക്കുമെന്ന് കെസിബിസി ഫാമിലി കമ്മീഷൻ വൈസ് ചെയർമാൻ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ.

കെസിബിസി ഫാമിലി കമ്മീഷൻ സംഘടിപ്പിച്ച വിവിധ രൂപതകളിലെ കുടുംബപ്രേഷിത രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഗോള കത്തോലിക്കാ സഭയുടെ കുടുംബവർഷ സമാപനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ നടന്ന സംഗമത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ജേക്കബ് പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു.

കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group