ദൈവികപദ്ധതി ഏതാണെന്ന് കണ്ടെത്താൻ വിദ്യാഭ്യാസം യുവജനങ്ങളെ സഹായിക്കുന്നുവെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
ഫ്രാൻസിൽ നടക്കുന്ന കത്തോലിക്കാ വിദ്യാഭ്യാസ കോൺഗ്രസിൽ പങ്കെടുക്കുന്ന മാതാപിതാക്കളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പങ്കുവച്ചത്.
“നിങ്ങളുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ആദ്യശില്പികൾ നിങ്ങൾ തന്നെയാണ്. സമൂഹം മുഴുവന്റെയും സഹായവും പിന്തുണയുമാണ് അതിനു നിങ്ങളെ സഹായിക്കുന്നത്. വിദ്യാലയവും കുടുംബവും തമ്മിലുള്ള ദൃഢമായ കൂട്ടുകെട്ട് അറിവ് കൈമാറ്റം ചെയ്യാനും അതേ സമയം ആത്മീയവുമായ മൂല്യങ്ങളുടെ കൈമാറ്റം സാധ്യമാക്കുന്നു” മാർപാപ്പ മാതാപിതാക്കളെ ഓർമ്മപെടുത്തി.
കടുകുമണിയുടെ ഉപമയെ വ്യാഖ്യാനിച്ചു കൊണ്ടുള്ള സന്ദേശത്തിൽ മാതാപിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധാപൂർവമായ ഉത്തരവാദിത്വത്തെക്കുറിച്ചും മാർപാപ്പ പങ്കുവെച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m