വന്യജീവികള്‍ നാട്ടിലേക്കിറങ്ങുന്നതും മനുഷ്യരെ ആക്രമിക്കുന്നതും നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ക്കും നിയമ നിര്‍മാണത്തിനും സര്‍ക്കാര്‍ തയാറാകണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബേസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഭ്യർത്ഥിച്ചു.
വന്യ ജീവികളുടെ ആക്രമണങ്ങള്‍ കേരളത്തില്‍ തുടര്‍ക്കഥയാകുന്നത് സര്‍ക്കാര്‍ അര്‍ഹമായ ഗൗരവത്തോടെ കാണുന്നുണ്ടോ എന്ന സംശയം ഉയരുന്നുണ്ട്.
മലയോര ജനതയുടെ ആവലാതികളും ആശങ്കകളും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണു വേണ്ടത്. വനത്തിനും വന്യജീവികള്‍ക്കും സംരക്ഷണം നല്കാന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രത മനുഷ്യന്റെയും ജനതയുടെ ആവാസത്തിന്റെയും കാര്യത്തിലും ഉണ്ടാകണം.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുഃഖത്തില്‍ പങ്കു ചേരുന്നതായും കര്‍ദിനാള്‍ മാര്‍ ക്ലീമിസ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group