കോപ്റ്റിക് ക്രൈസ്തവരുടെ രക്തസാക്ഷിത്വ സ്മരണയില്‍ ഈജിപ്ത് ക്രൈസ്തവ സമൂഹം..

ലിബിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ കഴുത്തറത്ത് കൊലപ്പെടുത്തിയ 21 ഈജിപ്ത്യന്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മ പുതുക്കുവാന്‍ 15 ദിവസം നീളുന്ന അനുസ്മരണ പരിപാടിയ്ക്കു ഈജിപ്തിലെ മിന്യാ രൂപതയില്‍ ആരംഭം കുറിച്ചു.

അനുസ്മരണ പരിപാടിയുടെ ഭാഗമായി ഓരോ ദിവസവും ലിബിയന്‍ കടല്‍ത്തീരത്ത് വെച്ച് കൊല ചെയ്യപ്പെട്ട ക്രിസ്ത്യാനികളുടെ ധീര രക്തസാക്ഷിത്വത്തെ ആദരിക്കുന്ന വിവിധ പരിപാടികള്‍ ഉണ്ടായിരിക്കുമെന്നു പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 15-നാണ് അനുസ്മരണ പരിപാടികള്‍ അവസാനിക്കുക. വിശുദ്ധ കുര്‍ബാന, പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍, പ്രഭാഷണങ്ങള്‍, മ്യൂസിയ സന്ദര്‍ശനം തുടങ്ങിയവയാണ് പരിപാടികളില്‍ ഉള്‍പ്പെടുന്നത്.

രക്തസാക്ഷികളില്‍ ഭൂരിഭാഗം പേരുടേയും ജന്മസ്ഥലമായ അവാര്‍ പട്ടണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തില്‍വെച്ചായിരിക്കും പരിപാടിയുടെ സിംഹഭാഗവും നടക്കുക. കൊലചെയ്യപ്പെട്ട രക്തസാക്ഷികളില്‍ 20 ഈജിപ്ഷ്യന്‍ സ്വദേശികളും ഒരു ഘാന സ്വദേശിയുമാണ്‌ ഉണ്ടായിരുന്നത്. 21 ക്രൈസ്തവരെയും നിഷ്കരുണം കഴുത്തറത്ത് കൊലപ്പെടുത്തുന്നതിന്റെ വീഡിയോ ഇസ്ലാമിക തീവ്രവാദികള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. ഈ കൂട്ടക്കൊലക്കെതിരെ ലോകമെമ്പാടുമായി വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇസ്ലാമിക തീവ്രവാദത്തിന്റെ പ്രാകൃത സ്വഭാവം ലോകത്തെ കാണിച്ചുകൊടുക്കുന്നതായിരിന്നു ഇതിലെ വീഡിയോ ദൃശ്യങ്ങള്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group