ഹെയ്‌തിയിൽ നിന്ന് ആറു കന്യാസ്ത്രീകൾ അടക്കം എട്ടു പേരെ സായുധധാരികൾ തട്ടിക്കൊണ്ടുപോയി. ഹെയ്‌തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിയിലാണ് സംഭവം.
കന്യാസ്ത്രീകൾ ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് രാവിലെ ബസിൽ പോകവേയാണ് സംഭവം നടക്കുന്നത്.
തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റു രണ്ടു പേർ ബസ് ഡ്രൈവറും ഒരു പെൺകുട്ടിയുമാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഹെയ്തിയൻ റിലീജിയസ് കോൺഫറൻസ് സംഭവം സ്ഥിരീകരിച്ചു. കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ആന്‍ സമൂഹത്തില്‍ നിന്നുള്ള കന്യാസ്ത്രീകളാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായിട്ടുള്ളതെന്ന് പറയുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനകളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്. ഗുണ്ടാസംഘങ്ങളുടെ അക്രമം രൂക്ഷമായ ഹെയ്‌തിയിൽ ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് പതിവു സംഭവമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group