ശാസ്ത്രജ്ഞരെ ആശങ്കയിലാഴ്ത്തി എല്‍നിനോ പ്രതിഭാസം റിപ്പോർട്ട് ചെയ്തു

ശാസ്ത്രലോകത്തെ ആശങ്കയിലാഴ്ത്തി ഏഴു വർഷങ്ങൾക്ക് ശേഷം എല്‍നിനോ പ്രതിഭാസം റിപ്പോർട്ട് ചെയ്തു.പസഫിക് സമുദ്രത്തില്‍ ആണ് എല്‍നിനോ പ്രതിഭാസത്തിനു തുടക്കമായത്.

ലോകം മുഴുക്കെ കാലാവസ്ഥയില്‍ കാര്യമായ ആഘാതമേല്‍പിക്കാനാ കുന്നതായിട്ടാണ് എല്‍നിനോയെ ശാസ്ത്രജ്ഞര്‍ കാണുന്നത്.

യൂറോപ്പിലടക്കം ഇപ്പോഴുള്ള തീവ്രമായ താപം വരും നാളുകളില്‍ കൂടുതല്‍ ഉയരുമെന്നും കടലിലുള്‍പ്പെടെ ചൂട് ഉയരുമെന്നും യു.എന്‍ കാലാവസ്ഥ സംഘടന സെക്രട്ടറി ജനറല്‍ പ്രഫ. പെറ്റേരി പറഞ്ഞു. രണ്ടു മുതല്‍ ഏഴു വര്‍ഷത്തിലൊരിക്കലാണ് എല്‍നിനോ പ്രതിഭാസം സംഭവിക്കുന്നത്. ഒമ്ബത് മുതല്‍ 12വരെ മാസം ഇത് നിലനില്‍ക്കും. ട്രോപ്പിക്കല്‍ പസഫിക്കിന്റെ മധ്യ, കിഴക്കന്‍ മേഖലകളില്‍ സമുദ്രോപരിതലം ചൂടാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

കാര്‍ബണ്‍ വികിരണത്തിന്റെ തോത് കുത്തനെ ഉയരുന്നത് ഇത് ആവര്‍ത്തനത്തില്‍ നിര്‍ണായകമാണെന്ന് യു.എന്‍ കാലാവസ്ഥ സംഘടന പറയുന്നു. അതേ സമയം, സമീപ വര്‍ഷങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടു കൂടിയവയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഈ വര്‍ഷാദ്യം മുതല്‍ കരയിലും കടലിലും ഒരുപോലെ താപം ഉയരുന്നതായാണ് ഗവേഷകരുടെ മുന്നറിയിപ്പ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group