എല്‍ നിനോ പ്രതിഭാസം രോഗവ്യാപനം കൂട്ടും; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

എല്‍ നിനോ പ്രതിഭാസം ഡെങ്കിപ്പനി, സിക, ചിക്കുൻഗുനിയ തുടങ്ങിയ വൈറല്‍ രോഗങ്ങളുടെ വ്യാപനത്തിന് കാരണമായേക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

കാലാവസ്ഥാ വ്യതിയാനം കൊതുകുകളുടെ പ്രജനനത്തിന് ആക്കംകൂട്ടുന്നതായി ഡബ്ല്യു.എച്ച്‌.ഒ. മേധാവി ടെഡ്രോസ് അഥോനോം ഗേബ്രിയേസുസ് പറഞ്ഞു.

2023-ലും 2024-ലും എല്‍നിനോ സംഭവിക്കാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഡെങ്കിപ്പനിയുടെയും സിക, ചിക്കുൻഗുനിയ പോലെയുള്ള മറ്റ് ആര്‍ബോ വൈറസുകളുടെയും വ്യാപനത്തിന് ഇത് കാരണമാകുമെന്നും പ്രതിരോധ നടപടികള്‍ക്കായി ഒരുങ്ങുകയാണെന്നും ഡബ്ല്യു.എച്ച്‌.ഒ. അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group