തീവ്രവാദ ബന്ധം ആരോപിച്ച് തടവിൽ കഴിയുന്ന ജെസ്യൂട്ട് വൈദികനായ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ മാർച്ച് 2 ലേക്ക് മാറ്റിവച്ചു. തടവിലാക്കപ്പെട്ട 5 മാസങ്ങൾക്ക് ശേഷമാണ് സ്റ്റാൻ സ്വാമിയുടെ കേസ് പരിഗണിക്കുന്നത്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (NIA) യുടെ പ്രേത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.ജാമ്യാപേക്ഷയിൽ മേൽ കോടതി വിധി പ്രഖ്യാപിക്കാൻ പോകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് അഭിഭാഷകനായ ഫാദർ എ. സന്തനം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാൽ രോഗിയായ പുരോഹിതന്റെ ജാമ്യം വൈകുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കറാഖപ്പ് ആക്രമണത്തിൽ തീവ്രവാദപങ്കുണ്ടെന്ന് ആരോപിച്ചാണ് ഫാദർ സ്റ്റാൻ സ്വാമിയുൾപ്പെടെ 16 പേരെയാണ് NIA അറസ്റ്റു ചെയ്തത്.തെളിവുകൾ ഇല്ലാതെയാണ് തന്നെ അറസ്റ്റു ചെയ്തതെന്നും കെട്ടിചമച്ച തെളിവുകളാണ് ഉള്ളതെന്നും ഫാദർ സ്റ്റാൻ സ്വാമി പറഞ്ഞിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ദിവസം പുറത്തിറക്കിയ US ഡിജിറ്റൽ ലബോറട്ടറിയുടെ റിപ്പോർട്ട് ഫാദറിന്റെ ലാപ്ടോപ്പിലെ തെളിവുകൾ കെട്ടിച്ചമച്ചതാണ് എന്ന് കണ്ടെത്തിയിരുന്നു .നിരപരാധിയായ ഫാദർ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് UK മെത്രാൻ സമിതി ഉൾപ്പെടെ അന്താരാഷ്‌ട്ര സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ മാർച്ച് 2 ന് ജാമ്യാപേക്ഷയിൽ മേലുള്ള വിധി അനുകൂലമായിരിക്കും എന്നുള്ള വിശ്വാസത്തിലാണ് ഇന്ത്യൻ ക്രൈസ്തവ സമൂഹം .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group