കോവിഡ് കാലഘട്ടത്തിൽ പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കാൻ തന്റെ പ്രായം പോലും മറന്നു തെരുവിലേക്കിറങ്ങിയിരിക്കുകയാണ് വൃദ്ധയായ ഈ കന്യാസ്ത്രീയമ്മ.83-വയസുള്ള സിസ്റ്റർ എൽസിയാണ് തെരുവുകളിൽ തന്റെ ദരിദ്രരുമായുള്ള പതിവ് കൂടിക്കാഴ്ചയ്ക്കു സഹായത്തിനുമായി ഇറങ്ങുന്നത്.ലോക്ക്ഡൗൺ അവസ്ഥയോ, കാലാവസ്ഥ പ്രശ്നമോ മഹാമാരിയോ ഒന്നും പാവങ്ങളെ സഹായിക്കുന്നതിന് സിസ്റ്റർക്ക് തടസ്സമല്ല.
ഗുജറാത്തിലെ തെരുവീഥികളിൽ ഉച്ചകഴിഞ്ഞ് മറ്റുള്ളവരെ സഹായിക്കുവാനായി സിസ്റ്റർ ഇറങ്ങുന്നത് ഇവിടുത്തെ ആളുകൾക്ക് സുപരിചിതമാണ്. രാജ്കോട്ട് രൂപതയിലെ മിതാപൂർ ആസ്ഥാനമായുള്ള സെന്റ് ആൻ ഓഫ് പ്രൊവിഡൻസ് സഭയിലെ അംഗമാണ് സിസ്റ്റർ എൽസി.ഉപേക്ഷിക്കപ്പെട്ട ഈ ജനങ്ങളെ സംരക്ഷിക്കുവാനുള്ള തന്റെ പ്രവർത്തനങ്ങൾ ഒരു ദശാബ്ദക്കാലമായി തുടരുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group