കൊച്ചി :വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് ഉന്നതതല യോഗം ചേരും. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
മഴ കുറഞ്ഞതിനെത്തുടര്‍ന്ന് ഡാമുകളിൽ മതിയായ ജലം ഇല്ലാത്തതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം കുറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കൂടിയ വിലയ്ക്ക് പുറത്തുനിന്ന് അധിക വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി പരിഹരിക്കുന്നത്.
കഴിഞ്ഞ ദിവസം യൂണിറ്റിന് 7.98 രൂപ നിരക്കിലാണ് 16 കോടിയുടെ അധിക വൈദ്യുതി വാങ്ങിയത്. എന്നാൽ, ഇപ്പോഴത്തെ രീതിയിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി അധികകാലം മുന്നോട്ടു പോകാനാവില്ലെന്നാണ് വൈദ്യുതി ബോർഡ് വ്യക്തമാക്കുന്നത്.
പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈദ്യുതി വാങ്ങൽ കരാറുകൾ പരിശോധിക്കുന്നതിനുള്ള റെഗുലേറ്ററി കമ്മീഷന്റെ അടിയന്തര ഹിയറിംഗും ഇന്നുനടക്കും. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പ്രതിസന്ധി പരിഹരിക്കാൻ ലോഡ് ഷെഡിംഗിലേക്കു നീങ്ങേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group