കത്തോലിക്കാ സഭ ഒരുമിച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ആദ്യമായി ഉയർത്തിയ വാഴ്ത്തപ്പെട്ട ലൂയിജിയും മരിയ ബെൽട്രേം ക്വട്രോച്ചിയും തിരുശേഷിപ്പുകൾ റോമിൽ നടക്കുന്ന ലോക കുടുംബ സംഗമത്തിൽ വണക്കത്തിനായി പ്രതിഷ്ഠിച്ചു.
ജൂൺ 22-26 തീയതികളിൽ റോമിൽ നടക്കുന്ന പത്താമത്തെ ലോക കുടുംബ സംഗമത്തിലെ ഔദ്യോഗിക രക്ഷാധികാരികളാണ് ഈ വാഴ്ത്തപ്പെട്ട ദമ്പതികൾ.
2001-ൽ ജോൺ പോൾ രണ്ടാമൻ ആണ് ഈ ദമ്പതികളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. ഈ ഇറ്റാലിയൻ ദമ്പതികൾ 45 വർഷം കുടുംബ ജീവിതം നയിച്ചു. രണ്ട് ലോകമഹായുദ്ധങ്ങളുടെ കാലഘട്ടത്തിൽ ഉണ്ടായ ബുദ്ധിമുട്ടുകളെ ഒരുമിച്ച് അഭിമുഖീകരിച്ചവരാണ് ഈ ദമ്പതികൾ. വളരെയധികം പ്രതിസന്ധികളിലൂടെ കടന്നു പോയ അക്കാലത്ത് തന്നെ മക്കൾ നാലുപേരും ദൈവവിളി സ്വീകരിച്ചു; രണ്ടു പേർ വൈദികരും രണ്ടു പേർ സന്യാസിനിമാരും ആയി.
രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തിൽ ഇറ്റലിയിലെ നാസി അധിനിവേശ സമയത്ത്, ഇവരുടെ അപ്പാർട്ട്മെന്റിൽ ആളുകളെ രഹസ്യമായി അവരുടെ പ്രാണരക്ഷാർത്ഥം ഒളിപ്പിച്ചു താമസിപ്പിച്ചു. പലായനം ചെയ്തവർക്കും ജൂതപാരമ്പര്യമുള്ള ഇറ്റലിക്കാർക്കും ഒളിത്താവളമായി അവരുടെ അപ്പാർട്ട്മെന്റ് മാറി. ആ സമയത്ത് ഇക്കാര്യം പട്ടാളം അറിഞ്ഞിരുന്നെങ്കിൽ അവരെ ആ നിമിഷം തന്നെ കൊലപ്പെടുത്തുമായിരുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ഈ ദമ്പതികൾ അനേകരുടെ ജീവന് കാവലാളായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group