ആണവായുധവിമുക്ത ലോകത്തിനായി വത്തിക്കാൻ…

വത്തിക്കാൻ സിറ്റി:ആണവായുധങ്ങൾ ഇല്ലാതാക്കാനുള്ള മാനവികതയുടെ ആഹ്വാനവും ആണവായുദ്ധഭീതിയിൽനിന്ന് ലോകത്തെ രക്ഷിക്കാനുള്ള അവസരവുമാണെന്ന് ആർച്ച്ബിഷപ് പോൾ ഗാല്ലഗർ.ആണവായുധങ്ങളുടെ സമ്പൂർണ്ണ ഉന്മൂലനത്തിനായുള്ള അന്താരാഷ്ട്ര ദിനമായ” സെപ്റ്റംബർ 28-ന് ഐക്യരാഷ്ട്രസഭയിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ഉന്നതതല യോഗത്തിൽ സംബന്ധിക്കവെയാണ് വത്തിക്കാൻ വിദേശകാര്യാലയത്തിന്റെ തലവൻ ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നാല് വർഷം മുമ്പ്, 122 അംഗരാജ്യങ്ങൾ വോട്ട് ചെയ്തിരുന്ന ആണവായുധ നിരോധന ഉടമ്പടി കഴിഞ്ഞ ജനുവരിയിൽ പ്രാബല്യത്തിൽ വന്നു. ഉടമ്പടിയിൽ ഒപ്പുവയ്ക്കുകയും, ഉടമ്പടി അംഗീകരിക്കുകയും ചെയ്ത രാജ്യങ്ങളോട് വത്തിക്കാൻ നന്ദി രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞ ആര്‍ച്ചുബിഷപ്പ് ഗാല്ലഗര്‍, ഈ സുപ്രധാന കരാറിൽ അംഗീകരിക്കാൻ വിമുഖതയുള്ള രാജ്യങ്ങളോട്, ഉടമ്പടി സ്വീകരിക്കാൻ പരിശുദ്ധ സിംഹാസനം നിങ്ങളോട് ആഹ്വാനം ചെയ്യുന്നു എന്നും പറഞ്ഞു.

ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ട് (Pacem in terris, n. 61), “രാഷ്ട്രങ്ങൾ തമ്മിലുള്ള സത്യവും ശാശ്വതവുമായ സമാധാനം ആയുധങ്ങളുടെ സന്തുലിതാവസ്ഥയെ അടിസ്ഥാനമാക്കിയല്ല, മറിച്ച് പരസ്പര വിശ്വാസത്തിൽ ആണ് നിലനിൽക്കുന്നതെന്ന്” അദ്ദേഹം ഓർമ്മിപ്പിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group