മൊസാംബിക്കൻ തുറമുഖ നഗരമായ ബെയ്റയ്ക്ക് സമീപം ശനിയാഴ്ച വീശിയ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. ചുഴലിക്കാറ്റിന്റെ ഫലമായി ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും ഭക്ഷിണാഫ്രിക്കയിലുടനീളം ജനജീവിതം ദുഷ്കരമാക്കി .മൊസാംബിക്ക് സിംബാബ് വെ ഈസ്വാറ്റിനി, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ പരക്കെ വൻ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. 250000 വീടുകൾ പൂർണമായും ,ഭാഗികമായും തകർന്നു. സ്കൂളുകൾ ഉൾപ്പെടെ 400 ഓളം കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും താറുമാറായി. ദക്ഷിണാഫ്രിക്കയിലെ ചില ഭാഗങ്ങളിൽ ഉണ്ടായ വ്യാപക കൃഷിനാശം കാർഷിക ഉൽപാദനത്തെ ഗണ്യമായി ബാധിച്ചു. ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന മൊസാംബിക്കിലെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രാർത്ഥനകൾ അർപ്പിക്കുന്നതായും ദക്ഷിണാഫ്രിക്കൻ ബിഷപ്പുമാരുടെ കോൺഫറൻസ് (SACBC ) അറിയിച്ചു. ഡെൽഗഡോപ്രവശ്യയിൽ നടന്നുകൊണ്ടിരിക്കുന്ന തീവ്രവാദ യുദ്ധങ്ങളും, ചുഴലിക്കാറ്റിൽ ഉണ്ടായ വിനാശ കരമായ നാശനഷ്ടങ്ങളും അനുഭവിക്കേണ്ടിവന്ന മൊസാംബിക്കിലെ ജനങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നതായും അവരെ കുറിച്ച് ചിന്തിക്കുന്നതായും SACBC പ്രസിഡന്റ് ഉംറ്റാറ്റ രൂപത ബിഷപ്പ് സീതാംബെലെ സിപുക അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group