കൊച്ചി : വ്യാജ പ്രവാചകന്മാരെ കുറിച്ച് ക്രിസ്തുവിന്റെ പ്രവചനം അന്വർത്ഥമാക്കിക്കൊണ്ട് രൂപീകൃതമായ എംപറർ ഇമ്മാനുവൽ എന്ന അബദ്ധസിദ്ധാന്തക്കാരുടെ പുറകെ പോയി കത്തോലിക്കാ സഭയെ വിസ്മരിച്ചുകളഞ്ഞ പലരും ഇന്ന് നമ്മുടെ ചുറ്റിനുമുണ്ട്. അത്തരം കെണികളിൽ അകപ്പെട്ട് പുറത്തു കടക്കാനാവാതെ വിഷമിക്കുന്നവരും ധാരാളമാണ്. എന്നാൽ കാസർകോഡു ജില്ലക്കാരൻ ഫിലിപ്പ് ജോസഫ് വാണിയപ്പുരയ്ക്കൽ ഇതിൽ നിന്ന് വ്യത്യസ്തനാണ്.
എംപറർ ഇമ്മാനുവൽ എന്ന സെക്ടിന്റെ അബദ്ധ പ്രബോധനങ്ങളിൽ ആകർഷിക്കപ്പെട്ട് സ്വത്തും പണവും നഷ്ടമായെങ്കിലും പുറത്തുകടക്കാൻ
കഴിഞ്ഞ ചുരുക്കം ചിലരിൽ ഒരാളാണ് ഇദ്ദേഹം.
ബഹേം ടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് എംപറർ ഇമ്മാനുവൽ എന്ന തട്ടിപ്പു സംഘത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചത്.
2007 മുതൽ 2017 വരെ എംപറർ ഇമ്മാനുവലിന്റെ സജീവ പ്രവർത്തകനായിരുന്നു താൻ . സ്വസഹോദരൻ വഴിയാണ് ഈ സെക്ടമായി പരിചയത്തിലായതും പിന്നീട് കുടുംബ സമേതം ഇതിന്റെ ഭാഗമായതും. സത്യം പോലെ തോന്നിക്കുന്ന നുണകളായിരുന്നു ജോസഫ് പൊന്നാറ പറയുന്നതെന്ന് മനസ്സിലായത് പിന്നീടാണ്.
അപ്പോഴേയ്ക്കും തന്റെ കൈയിൽനിന്ന് പത്തുലക്ഷം രൂപയും മറ്റ് പലവകയായി 50 ലക്ഷം രൂപയും എംപറർ ഇമ്മാനുവലിന് കൈമാറിയിരുന്നു. ഫിലിപ്പ് പറയുന്നു.
ലോകാവസാനമായെന്നുള്ള പ്രചരണത്തിൽ വിശ്വസിച്ചാണ് സ്വത്തുവിറ്റ് പത്തുലക്ഷം
രൂപ കൈമാറിയത്. താൻ മരിക്കുകയില്ലെന്നായിരുന്നു ജോസഫ് പൊന്നാറയുടെ വാദം. എന്നാൽ 2017 ൽ അദ്ദേഹം മരിച്ചു. ഇത് ഫിലിപ്പിന്റെ വിശ്വാസത്തെ ചോദ്യം ചെയ്തു. 40 ദിവസത്തിന് ശേഷം ഉയിർത്തെണീല്ക്കുമെന്നും രണ്ടാമത് വരുമെന്നുമായിരുന്നു അടുത്ത പ്രചരണം. യേശു വീണ്ടും ജനിച്ചുവെന്നതായിരു
ന്നു മറ്റൊരു പ്രചരണം. രണ്ടാമത് ജനിച്ചയേശുവിന് പ്രായപൂർത്തിയായില്ലന്നും പഠിപ്പിച്ചിരുന്നു. എന്നൽ ഇത് ചോദ്യം ചെയ്യാനോ സംശയം ഉന്നയിക്കാൻ പോലുമോ ആർക്കും അനുവാദമുണ്ടായിരുന്നില്ല.
കൂടാതെ മാതാവ് വീണ്ടും ജനിച്ചു എന്ന മട്ടിൽ പൊന്നാറയുടെ മകളെ അവതരിപ്പിച്ചതിലും ഫിലിപ്പ് അസ്വസ്ഥനായിരുന്നു. ദൈവത്തിന് ഒപ്പം സ്ഥാനം പരിശുദ്ധ അമ്മയ്ക്കും നല്കുന്നതും സ്വീകാര്യമായിരുന്നില്ല.
പറയുന്നതെല്ലാം വ്യാജമാണെന്നുo സത്യവിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നും തിരിച്ചറിവുണ്ടായപ്പോഴാണ് അവിടെ നിന്ന് പുറത്തുകടന്നത്. ഇക്കാര്യത്തിൽ താൻ ഭാഗ്യവാനാണെന്നു ഫിലിപ്പ് പറയുന്നു.കാരണം കുടുംബവും ഇന്ന് അദ്ദേഹത്തിനൊപ്പമുണ്ട്.
പുറത്തേക്ക് വരുന്ന മറ്റ് ചിലർക്കാകട്ടെ കുടുംബത്തെ നഷ്ടപ്പെടുന്ന അനുഭവങ്ങളുമുണ്ട്. എംപറർ ഇ്മ്മാനുവൽ വിട്ടതിന് ശേഷം കള്ളക്കേസിൽ കുടുക്കി തന്നെയും മക്കളെയും വേട്ടയാടിയെന്നും ഫിലിപ്പ് പറയുന്നു. ഇന്ന് കത്തോലിക്കാ സഭയിൽ തിരികെയെത്തിരിക്കുകയാണ് ഇദ്ദേഹവും കുടുംബവും. പാഴായി പോയ 10 വർഷങ്ങളെ അദ്ദേഹം പഴിക്കുന്നില്ല. ഇനിയുള്ള കാലം മുഴുവൻ സഭയുടെ ഭാഗമായി നിന്ന് ദൈവത്തെ സ്തുതിക്കാനാണ് തനിക്ക് ആഗ്രഹം ഫിലിപ്പ് പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group