എംപോക്സ് ഭീഷണി: അതീവജാഗ്രത നിർദ്ദേശം നൽകി. പ്രത്യേക പ്രാർത്ഥനകൾക്ക് ആഹ്വാനവുമായി സഭ

1970 ൽ കോംഗോയിൽ ആദ്യമായി കാണപ്പെട്ട എംപോക്സ്‌ പകർച്ചവ്യാധി സമീപദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ ആരോഗ്യഭീഷണി ഉയർത്തുന്നതായി റിപ്പോർട്ടുകൾ.

ഇതിനകം ഒരു ലക്ഷത്തോളം പേർക്കാണു രോഗം ബാധിച്ചത്. രോഗബാധ ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പ്രത്യേകിച്ചും, ബുറുണ്ടി, റുവാണ്ട, ഉഗാണ്ട, കെനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് രോഗാവസ്ഥകൾ ഉയർന്ന നിലയിൽ തുടരുന്നത്.
ഇതിനോടകം രണ്ടു വകഭേദങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

രോഗബാധിതരിൽ 60 ശതമാനം ആളുകളും ഇരുപതു വയസിനു താഴെ മാത്രം പ്രായമുള്ളവരാണ്, അവരിൽ 21 ശതമാനം പേരും അഞ്ചുവയസ്സിനു താഴെമാത്രം പ്രായമുള്ളവരാണ്. രോഗബാധ ഏറ്റവും കൂടുതലുള്ള ബുറുണ്ടിയിൽ, കുട്ടികളുടെ പ്രതിരോധകുത്തിവയ്പുകളുടെ അഭാവവും, പോഷകാഹാരക്കുറവും വലിയ ഭീഷണി ആരോഗ്യമേഖലയിൽ ഉയർത്തുന്നുണ്ട്. രോഗനിർണയ സാമഗ്രികളുടെയും, മരുന്നുകളുടെയും കുറവ്, കുറഞ്ഞ സമൂഹ അവബോധം, ഉയർന്ന പ്രവർത്തനച്ചെലവ്, അവശ്യ ആരോഗ്യ സേവനങ്ങളുടെ തുടർച്ച തടസ്സപ്പെടാനുള്ള സാധ്യത എന്നിവയും വെല്ലുവിളികളായി മാറുകയാണ് ഈ സാഹചര്യത്തിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകിയിരിക്കുകയാണ് പ്രദേശത്തെ ക്രൈസ്തവ സഭ നേതൃത്വം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m