കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യo: ഡോ.മാർ വര്‍ഗീസ് ചക്കാലയ്ക്കല്‍

കൂടുതല്‍ മക്കളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഓർമിപ്പിച്ച് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. രൂപതാ ഫാമിലി അപ്പസ്തലേറ്റും പ്രോ ലൈഫ് മൂവ്‌മെന്റും സംയുക്തമായി നടപ്പാക്കുന്ന വിദ്യാജീവന്‍ പദ്ധതിയുടെ കീഴില്‍ വലിയ ക്രൈസ്തവ കുടുംബങ്ങള്‍ക്ക് കരുതലും പ്രോത്സാഹനവും നല്‍കുന്ന ‘കൂടെയുണ്ട് ഞങ്ങളും’ എന്ന കര്‍മപരിപാടിയുടെ ഭാഗമായി കോഴിക്കോട് രൂപതയിലെ 42 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപവീതം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ സമുദായത്തിന്റെ നിലനില്‍പ്പുപോലും ചോദ്യം ചെയ്യപ്പെടുന്ന രീതിയില്‍ നമ്മുടെ കുടുംബങ്ങളില്‍ മക്കളുടെ എണ്ണം കുറയുകയാണെന്ന് ബിഷപ് പറഞ്ഞു. മരണനിരക്കിനെക്കാള്‍ കുറവാണ് ജനനനിരക്ക്. വിശ്വാസരഹിത ജീവിതത്തിലേക്കും മറ്റു മതങ്ങളിലേക്കും ക്രിസ്ത്യാനികള്‍ വര്‍ധിച്ച തോതില്‍ കടന്നുപോകുന്നത് സമുദായം നേരിടുന്ന ഭീഷണിയെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ക്രൈസ്തവ കുടുംബങ്ങളില്‍ കൂടുതല്‍ കുട്ടികളുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.

‘കുടുംബമേ നീ എന്തായിരിക്കുന്നുവോ അത് ആയിരിക്കുക’ എന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ അനുസ്മരിപ്പിച്ചുകൊണ്ട് ജീവന്റെ സംരക്ഷകരാകാന്‍ ബിഷപ് വിശ്വാസികളെ ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group