ലണ്ടൻ:കോവിഡ് വ്യാപന ഭീതിക്ക് ശേഷം ഇളവുകൾ നിലവിൽ വന്ന സാഹചര്യത്തിൽ മറ്റ് തിരക്കുകൾ മാറ്റിവെച്ച് ദേവാലയങ്ങളിലേക്കു തിരികെ മടങ്ങാൻ വിശ്വാസികളോട് ആഹ്വാനംചെയ്ത് ഇംഗ്ലണ്ടിലെ മെത്രാൻസമിതി.
സർക്കാർ ഇളവുകൾ നൽകിയ പശ്ചാത്തലത്തിൽ ദേവാലയത്തിൽ ആരാധനയ്ക്കായി എത്തേണ്ടതിനു പകരം ഞായറാഴ്ച ദിവസങ്ങളിൽ മറ്റു പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നുണ്ടോയെന്ന് വിശ്വാസികൾ വിചിന്തനം ചെയ്യണമെന്ന് മെത്രാൻ സമിതി പറഞ്ഞു. കായിക വിനോദം, ഷോപ്പിംഗ്, മറ്റ് സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ നീക്കിയിട്ടുണ്ടെങ്കിലുംവൈറസ് പടരാൻ സാധ്യത നിലനിൽക്കുന്നതിനാൽ ആരോഗ്യപരമായ മുന്‍കരുതല്‍ എടുക്കണമെന്നും മെത്രാൻ സമിതി അറിയിച്ചു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group