കുഞ്ഞുങ്ങളെ സൈനികരാക്കുന്ന ചില രാജ്യങ്ങളുടെ നടപടിയെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് മാർപാപ്പാ.
കുഞ്ഞുങ്ങളെ സൈനികരാക്കുമ്പോൾ അവരുടെ ബാല്യം കവർന്നെടുക്കുകയാണ് ചെയ്യുന്നതെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
കുട്ടിപ്പട്ടാളക്കാർക്ക് അവരുടെ ബാല്യവും നിഷ്കളങ്കതയും അവരുടെ ഭാവിയും പലപ്പോഴും ജീവൻ തന്നെയും നഷ്ടപ്പെടുന്നു . അവർ ഓരോരുത്തരുടെയും ജീവിതം അവരുടെ കൊച്ചുകരങ്ങളിൽ ആയുധം വച്ചുകൊടുത്ത മുതിർന്നവരെ കുറ്റപ്പെടുത്തി ദൈവത്തിങ്കലേക്കുയർത്തുന്ന രോദനമാണ്” – പാപ്പാ കൂട്ടിച്ചേർത്തു.
ഇന്ന് ലോകത്തിൽ സൈനിക സേവനം ചെയ്യാൻ നിർബന്ധിതരായിട്ടുള്ള ബാലികാബാലന്മാരുടെ സംഖ്യ 25,0000 ൽ ഏറെയാണ്. ഇവരിൽ നാല്പതു ശതമാനം പെൺകുട്ടികളാണ്.
സിറിയ, മാലി, കോംഗോ, ദക്ഷിണ സുഡാൻ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതൽ കുട്ടി സൈനികരുള്ളത് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group