ഏകീകൃത കുർബാന എറണാകുളം-അങ്കമാലി അതിരൂപതയിലെ കത്തീഡ്രലുകള്‍,തീർത്ഥാടന കേന്ദ്രങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍, ആശ്രമങ്ങള്‍, കന്യാസ്ത്രീ മഠങ്ങള്‍ എന്നിവിടങ്ങളില്‍ ഉടനടി നടപ്പിലാക്കണമെന്ന് മാര്‍ത്തോമാ നസ്രാണി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള സീറോ മലബാര്‍ സഭാ വിശ്വാസികളുടെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനം ഫാ.ജോര്‍ജ് മുണ്ടപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ സന്ദേശവും ശരിയുടെ പ്രബോധനങ്ങളും പകരാന്‍ മാര്‍ത്തോമാ സ്ലീഹായുടെ ശിഷ്യരായ നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ടോണി ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷകനായിരുന്നു. കണ്‍വീനര്‍ റെജി ഇളമത സന്ദേശം നല്കി. മാത്യു ഇല്ലിക്കന്‍ ആമുഖപ്രസംഗം നടത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group