ഏകീകൃത കുര്‍ബാന സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന് മധ്യസ്ഥതയിലൂടെ പരിഹാരം കാണാന്‍ ഹൈക്കോടതി. വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ക്ക് പ്രത്യേക ദൂതന് വഴി കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് കൈമാറി. കോടതി ഇടപെടല്‍ തേടി ഒരുവിഭാഗം സഭാ വിശ്വാസികള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ഷാജി പി ചാലിയുടെ ഇടപെടല്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടുവെന്നും അതിനാല്‍ ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപെട്ടിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group