എറണാകുളം-അങ്കമാലി രൂപത വൈദികർ മാർപാപ്പയ്ക്ക് നിവേദനം അയച്ചു..

കൊച്ചി: 50 വർഷത്തിലേറെയായി അനുവർത്തിച്ചു പോരുന്ന സീറോമലബാർ ആരാധനക്രമത്തിലെ ജനാഭിമുഖമായി നിന്നുകൊണ്ടുള്ള കുർബാന തുടരണമെന്ന് ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി രൂപതയിലെ വൈദികർ മാർപാപ്പായ്ക്കും പൗരസ്ത്യതിരുസംഘംത്തിനും, ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും, സീറോ മലബാർ സിനഡ് പിതാക്കന്മാർക്കും നിവേദനം സമർപ്പിച്ചു.466 വൈദികർ ഒപ്പിട്ട നിവേദനമാണ് സമർപ്പിച്ചത്.സീറോ മലബാർ സഭയ്ക്ക് വേണ്ടി ജൂലൈ മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തിൽ മെത്രാൻമാരോടും ദൈവജനത്തിനോടും ഐക്യ രൂപ്യംത്തിനെകാൾ ഐക്യത്തിന് പ്രാധാന്യം കൊടുക്കണം എന്ന് പറഞ്ഞ സത്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സിനഡ് പിതാക്കന്മാർ വിശ്വാസികളുടെ മേൽ ഐക്യരൂപ്യം അടിച്ചേൽപ്പിക്കരുത്എന്നതാണ് നിവേദനത്തിലെ ഉള്ളടക്കം.എറണാകുളം അങ്കമാലി അതിരൂപത വൈദിക സമ്മേളനവും, പാസ്റ്ററൽ കൗൺസിലും, ആലോചന സമിതിയും, ലിറ്റർജി കമ്മറ്റിയും ഒപ്പിട്ട് നിവേദനമാണ് റോമിലേക്ക് അയച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group