എറണാകുളം-ബംഗളൂരു വ​ന്ദേ​ഭാ​ര​ത് പ​രി​ഗ​ണ​ന​യി​ൽ ;ഔദ്യോഗിക പ്രഖ്യാപനം ഉടൻ

കേരളത്തിന് പുതിയതായി അനുവദിക്കുന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു റൂ​ട്ടി​ലെ​ന്ന് സൂ​ച​ന.ഇ​ക്കാ​ര്യം റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വൈ​കാ​തെ ഉ​ണ്ടാ​കും.

എ​റ​ണാ​കു​ള​ത്തുനി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ എ​ട്ടു മ​ണി​ക്കൂ​ർ കൊ​ണ്ട് ബം​ഗ​ളൂ​രുവിൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് സ​മ​യം ക്ര​മീ​ക​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഈ ​റൂ​ട്ടി​ൽ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സ് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. 587 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് 10 മ​ണി​ക്കൂ​ർ 40 മി​നി​റ്റ് എ​ടു​ത്താ​ണ് ഇ​ന്‍റ​ർ​സി​റ്റി ബം​ഗ​ളു​രു​വി​ൽ എ​ത്തു​ന്ന​ത്. പു​തി​യ വ​ന്ദേ ഭാ​ര​ത് വ​രു​ന്ന​തോ​ടെ യാ​ത്ര​ക്കാ​ർ​ക്ക് മൂ​ന്ന് മ​ണി​ക്കൂ​റോ​ളം ലാ​ഭി​ക്കാ​ൻ ക​ഴി​യും.

പു​തി​യ വ​ണ്ടി​യു​ടെ സ്റ്റോ​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ലും റെ​യി​ൽ​വ ബോ​ർ​ഡ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, കോ​യ​മ്പ​ത്തൂ​ർ, ഈ​റോ​ഡ്, സേ​ലം, ഹൊ​സൂ​ർ, ബം​ഗ​ളു​രു എ​ന്നി​വ​യാ​യി​രി​ക്കും സ്റ്റോ​പ്പു​ക​ൾ. അ​ങ്ങ​നെ വ​രു​മ്പോ​ൾ കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ളു​ടെ എ​ണ്ണം കു​റ​വാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി പു​തി​യ വ​ന്ദേ ഭാ​ര​ത് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group