പൗരസ്ത്യ സഭാ കാര്യാലയം അധ്യക്ഷൻ കർദിനാൾ ലെയനോർദോ സാന്ദ്രിയുടെ ക്ഷണപ്രകാരം എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദിക പ്രതിനിധി സംഘം മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിലിന്റെ നേതൃത്വത്തിൽ ഈ മാസം എട്ടിന് റോമിലേക്ക് പോകും. പത്തിനാണ് ചർച്ച.
വികാരി ജനറാൽമാരായ ഫാ. ഹോർമിസ് മൈനാട്ടി, ഫാ.ജോസ് പുതിയേടത്ത്, ഫാ.ജോയി അയിനിയാടൻ, എറണാകുളം കത്തീഡ്രൽ വികാരി മോൺ. ആന്റണി നരികുളം, ചാൻസലർ ഫാ.ബിജു പെരുമായൻ എന്നിവരാണ് പ്രതിനിധി സംഘത്തിലുളളത്.
ഏകീകൃത വിശുദ്ധ കുർബാനയർപ്പണം അതിരൂപതയിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിവിധികളും ചർച്ച ചെയ്യാനാണ് ക്ഷണമെന്ന് പിആർഒ ഫാ. മാത്യു കിലുക്കൻ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group