എറണാകുളത്തെ സ്ഥിതി വിവരങ്ങൾ വത്തിക്കാനില്‍ അറിയിച്ചു : മാർ ജോർജ് ആലഞ്ചേരി

വത്തിക്കാനില്‍ നടന്ന ചര്‍ച്ചയുമായി ബന്ധപ്പെട്ട് റോമില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം വിശ്വാസിസമൂഹത്തിന് കത്തെഴുതി സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

സഭയുടെ പെര്‍മനന്‍റ് സിനഡ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍, പൗരസ്ത്യ സഭകളുടെ ഡികാസ്റ്ററിയുടെ പ്രീഫെക്റ്റ് ആര്‍ച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി എന്നിവരുമായി വളരെ വിശദമായ ചര്‍ച്ച നടത്തിയതായി മാര്‍ ആലഞ്ചേരി അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയിലെ സാഹചര്യങ്ങള്‍ വത്തിക്കാന്‍ പ്രതിനിധി സംഘത്തിന് മുന്നില്‍ അവതരിപ്പിക്കുകയും അവര്‍ തങ്ങളെ ശ്രവിക്കുകയും സാഹചര്യം വിലയിരുത്തുകയും ചെയ്തതായും സീറോ മലബാര്‍ സഭാധ്യക്ഷന്‍ കത്തില്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയുടെ വിശദാശംസങ്ങള്‍ പിന്നീട് അറിയിക്കുമെന്നും ഏവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറയുന്നതോടൊപ്പം പ്രാര്‍ത്ഥന തുടരാന്‍ ക്ഷണിക്കുന്നതായും കര്‍ദ്ദിനാള്‍ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group