കേന്ദ്ര സർക്കാർ ജൂലൈ 31 പുറപ്പെടുവിച്ച ESA കരട് പുനർവിജ്ഞാപനത്തിന്മേലുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാനുള്ള അവസാന തിയ്യതി സമീപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ കർഷക – സാമൂഹിക പ്രസ്ഥാനങ്ങളുടെയും സഭാ സംഘടനകളുടെയും സംയുക്ത അവലോകന യോഗം കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ നടന്നു. ഇൻഫാം, കത്തോലിക്കാ കോൺഗ്രസ്, കർഷക അതിജീവന സംയുക്ത സമിതി, കേരളകത്തോലിക്കാ മെത്രാൻസമിതിയുടെ വിവിധ കമ്മീഷനുകൾ, രൂപതകൾ തുടങ്ങിയവയുടെ പ്രതിനിധികളും മെത്രാന്മാരും പങ്കെടുത്തു. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാർ തോമസ് തറയിൽ, ഫാ. ജേക്കബ് പാലക്കാപ്പിള്ളി, ഡോ. ചാക്കോ കാളാംപറമ്പിൽ, ഫാ. മൈക്കിൾ പുളിക്കൽ, ഫാ. ഫിലിപ്പ് കവിയിൽ, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുര, ഫാ. ജോർജ്ജ് കുടിലിൽ, ഫാ. തോമസ് മറ്റമുണ്ടയിൽ, ഫാ. ജേക്കബ് മാവുങ്കൽ, ഫാ. ജോസ് കരിവേലിക്കൽ, അഡ്വ. രാജീവ് കൊച്ചുപറമ്പിൽ, അഡ്വ. മനു വരാപ്പള്ളി, ജോർജ്ജ് കോയിക്കൽ തുടങ്ങിയവർ സംസാരിച്ചു. 131 വില്ലേജുകളിലെ ജനങ്ങളുടെ ആശങ്കകൾ അകറ്റാനും ജനവാസമേഖലകൾ മുഴുവൻ ESA പരിധിയിൽനിന്നും ഒഴിവാക്കാനും സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഒരു ഏകോപന സമിതിയുടെ നേതൃത്വത്തിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ യോഗം തീരുമാനിച്ചു.
ഫാ. മൈക്കിൾ പുളിക്കൽ CMI
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group