കോട്ടയം :ഏകീകൃത കുർബാനക്രമം സീറോ മലബാർ സഭയിൽ നടപ്പിലാക്കുനുള്ള തീരുമാനത്തെ പിന്തുണയ്ക്കുന്നതായി സീറോ മബലാർ പാസ്റ്ററൽ കൗൺസിൽ അല്മായ സെക്രട്ടറിമാർ അറിയിച്ചു.2021 നവംബർ 28 മുതൽ എല്ലാ രൂപതകളിലും പുതിയ കുർബാനക്രമം നടപ്പിലാക്കുവാനുള്ള സിനഡിന്റെ തീരുമാനത്തിന് ഓൺലൈൻ സമ്മേളനം ചേർന്നാണ് അല്മായ സെക്രട്ടറിമാർ പിന്തുണ അറിയിച്ചത്. തീരുമാനത്തെ അംഗീകരിക്കുവാനും സഭയിൽ വിഭാഗീയത വളരുവാനും വർധിപ്പിക്കാനുമുള്ള സാധ്യതകളെ ജാഗ്രതയോടെ പ്രതിരോധിക്കാനും സീറോമലബാർ സഭയിലെ എല്ലാ വൈദിക,സന്യസ്ത, അല്മായ സഹോദരങ്ങളോടും സമ്മേളനം ആവശ്യപ്പെട്ടു.മാർപാപ്പയുടെ പ്രബോധനങ്ങളെ നിസാരവത്കരിക്കുന്ന പ്രവണതകളെയും, ആരാധനാ അനുഷ്ഠാനങ്ങളിൽ മാറ്റം വരുവാൻ പോകുന്നു എന്നരീതിയിലുള്ള തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളെയുംസമ്മേളനം അപലപിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group